ലോക്ക് ഡൌൺ കാലത്തായിരുന്നു നടൻ മണികണ്ഠന്റെ വിവാഹം, വിവാഹം കഴിഞ്ഞ് ഒരു വര്ഷം തികയുന്നതിന് മുൻപ് തന്നെ താൻ അച്ഛനാകാൻ പോകുന്ന വിവരം താരം പുറത്ത് വിട്ടിരുന്നു, പിന്നാലെ താരത്തിന് ഒരു ആൺകുഞ്ഞ് ജനിക്കുക ആയിരുന്നു, ഇപ്പോൾ തങ്ങളുടെ ആദ്യ കണ്മണിക്ക് പേരിടൽ ചടങ്ങ് നടത്തിയിരിക്കുകയാണ് മണികണ്ഠനും ഭാര്യയും,. അവൻ ഇനി മുതൽ ഇസൈ മണികണ്ഠൻ എന്ന് അറിയപ്പെടും എന്നാണ് നടൻ സോഷ്യൽ മീഡിയ വഴി അറിയിച്ചത്.ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്.
” ഇസൈ” ഇസൈ മണികണ്ഠൻ”, എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷം നടൻ പങ്ക് വച്ചത്.മാർച്ച് പത്തൊൻപതിനാണ് അഞ്ജലി ആൺകുഞ്ഞിന് ജന്മം നൽകിയത്. അന്ന് മുതൽ മകന്റെ പേരെന്താണ് എന്ന് ചോദിച്ചുകൊണ്ട് ആരാധകർ എത്തിയിരുന്നു. ഇതിനുള്ള മറുപടി ആയാണ് നടൻ പുതിയ സന്തോഷവാർത്ത പുറത്തുവിട്ടത്. കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മണികണ്ഠൻ.
ബാലൻ ചേട്ടനായി കമ്മട്ടിപ്പാടത്തിൽ തിളങ്ങിയ മണികണ്ഠനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം മലയാള സിനിമ ലോകത്ത് താരം ഉറപ്പിക്കുക തന്നെ ചെയ്തു. തമിഴിൽ സൂപ്പർ സ്റ്റാർ രജനികാന്തിന് ഒപ്പം പേട്ടയിൽ വളരെ ശ്രദ്ധേയമായ ഒരു വേഷവും മണികണ്ഠൻ ചെയ്യുക ഉണ്ടായി.സിനിമയ്ക്ക് ഒപ്പം തന്നെ നാടകവും അദ്ദേഹം ചെയ്യുന്നുണ്ട്. സിനിമയ്ക്കും നാടകത്തിനും അല്ല അഭിനയത്തിനാണ് താൻ പ്രാധാന്യം കൊടുക്കുന്നതെന്ന് വ്യാസൻ കെ പി ഒരുക്കുന്ന ശുഭരാത്രിയുടെ വിശേഷങ്ങൾ പങ്ക് വെക്കവെ മണികണ്ഠൻ പറയുക ഉണ്ടായി.