തെന്നിന്ത്യൻ താര റാണിയായ സാമന്തയുടെ എല്ലാം ചിത്രങ്ങളും ബോക്സ്ഓഫീസിൽ വലിയ ഹിറ്റുകൾ ആയി മാറിയിട്ടുണ്ട് എന്നാൽ ഇപ്പോൾ താരം അഭിനയിച്ച ശാകുന്തളം വലിയ പരാചയത്തിലേക്കാണ് പോകുന്നത്, ഇത് താരത്തിന്റെ കരിയറിലെ വലിയ തോൽവി തന്നെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 65 കോടിയിൽ ഒരുങ്ങിയ സാമന്തയുടെ ഈ തെലുങ്ക് ചിത്രത്തിനെ 7 കോടി ആണ് ലഭിച്ചിരിക്കുന്നത്.

സിനിമ ചരിത്രത്തിലെ വലിയ തോൽവിയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്യ്ത ഈ ചിത്രം ഒരാഴ്ച്ച കൊണ്ട് വെറും 7 കോടി രൂപ മാത്രമാണ് ബോക്സ് ഓഫിസിൽ നേടിയിരിക്കുന്നത്. ആഗോള തലത്തിൽ ചിത്രം റിലീസ് ചെയ്യ്തിട്ടും പ്രതീഷിച്ച രീതിയിൽ ചിത്രം വിജയിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പറയുന്നത്.

80 കോടിക്ക് മുകളിൽ ചിത്രത്തിന് ചിലവായിട്ടുണ്ടെന്നാണ് നിർമാതാക്കൾ പറയുന്നത്. അങ്ങനെയാണെങ്കിൽ ഇത് വലിയ സാമ്പത്തികപരാചയം ആണെന്നാണ് നിർമാതാക്കൾ പറയുന്നത്. ചിത്രത്തിന്റെ സാങ്കേതിക മികവായ 3 ഡി പോലും പ്രേക്ഷകരിൽ മടിപ്പുളവാകുന്നു എന്ന രീതിയിലാണ് പുറത്തുവരുന്നത്. സിനിമ മുഴുവനും ഒരു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ചെയ്യ്തതാണെന്നു തോന്നുമെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ ശകുന്തള ആയി അഭിനയിച്ചത് സാമന്ത ആയിരുന്നു. ദേവ് മോഹൻ ആയിരുന്നു നായകൻ ആയി എത്തിയത്.