മലയാളി പ്രേഷകർക്ക് ഗായത്രി സുരേഷിനെ കൂടുതൽ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ ,താരത്തിന്റെ ട്രോളുകൾ ആണ് കൂടുതൽ പ്രേക്ഷക പ്രിയങ്കരിയായി മാറ്റിയത്. എന്നാൽ ഒരുകൂട്ടം ആളുകൾ പറയുന്നു ഗായത്രി എല്ലാം തുറന്നു പറയുന്നതുകൊണ്ട് വളരെ നിഷ്കളങ്കയാണ്ന്നു. പ്രണവ് മോഹൻലാലിനോട് ഇഷ്ട്ടം ആണ് ഗായത്രിയെ ഇത്രയും ഫേമേസാക്കി തീർത്തത്. ഒരു കളങ്കവുമില്ലാതെ തന്റെ പ്രണയം പറഞ്ഞ ഗായത്രി ഇന്നും പ്രണവിനോടുള്ള ഇഷ്ട്ടവുമായിട്ടു മുന്നോട്ടു പൊക്കോണ്ടിരിക്കുന്നു. ഇപ്പോഴിതാ വീണ്ടും പ്രണവിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് ഗായത്രി രംഗത്ത് എത്തിയിരിക്കുകയാണ്.


പ്രണവിനെ എനിക്കിഷ്ട്ടം ആണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞപ്പോൾ ഇത്രയും കോലാഹലം ഉണ്ടാകുമെന്നു ഞാൻ പ്രതീഷിച്ചില്ല. മറ്റൊരാൾ പറയുന്ന ഒരു ലാഘവത്തോടു ഞാനും ഒന്നു പറഞ്ഞതാണ്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്സിനോടും ക്രഷ് തോന്നില്ലേ, അതുപോലെ ഞാനും എന്റെ കാര്യം തുറന്നു പറഞ്ഞെന്നേ ഉള്ളൂ. എന്നാൽ ഏവരുടെ ഭാഗത്തുനിന്നും ഇത്ര വലിയ റിയാക്ഷന്‍ ഒന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രണവാണെങ്കില്‍ മറ്റൊന്നിലും പെടാതെ യാത്രകളിലേക്ക് വീണ്ടും വീണ്ടും പോകുന്നയാളാണ്. അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതെല്ലാം പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ എന്നും ഗായത്രി പറയുന്നു.


എന്തായലും വൈകാതെ തന്നെ എനിക്ക് മോഹൻലാൽ സാറിന്റെ കൈയിൽ നിന്നും വഴക്കു പറഞ്ഞുകൊണ്ടുള്ള ഒരു ഫോൺ കാൾ പ്രതീഷിക്കുന്നുണ്ട്. ഇപ്പോൾ എനിക്ക് സിനിമ ഒന്നും ലഭിക്കുന്നില്ല കാരണം അവർക്കു ഞാൻ ഒരു നല്ല നടിയാണെന്നു തോന്നിക്കാണില്ല ഗായത്രി പറയുന്നു.