കനകരാജ്യ ചിത്രത്തിലെ  പ്രധാന  കഥാപാത്രങ്ങൾ ഇന്ദ്രൻസും  മുരളി  ഗോപിയുമാണ്. എന്നാൽ  ഇപ്പോൾ  ചിത്രത്തിന്റെ  സെക്കന്റ്   ലുക്ക്  പോസ്റ്റർ ശ്രദ്ധേയമാവുകയാണ് , കഴിഞ്ഞ  ദിവസങ്ങളിൽ പോസ്റ്ററിന് നാലാൾ  രീതിയിലുള്ള പ്രതികരണമരുന്നു എത്തിയത്. ഇപ്പോൾ  ഇത മലയാളികൾക്ക്  ഏറെ  പ്രിയപ്പെട്ട  ജനപ്രിതാരം  പൃഥ്വിരാജ്  സുകുമാരൻ ആണ്  ചിത്രത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ   മീഡിയയിൽ പങ്കുവെച്ചത്. മുരളി ഗോപി, ലിയോണ ലിയോഷ് എന്നിവരുമായുള്ള ഒരു  കുടുംബ ഫോട്ടോയുടെ മാതൃകയിൽ ആണ്  സെക്കന്റ്  ലുക്ക്  പോസ്റ്റർ  ഡിസൈനർ  ചെയ്തിരിക്കുന്നത്.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകന്‍. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും, അജീഷ് ആനന്ദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം പ്രദീപ് എം.വി, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ പ്രദീപ് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സനു സജീവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ മാനേജര്‍ അനില്‍ കല്ലാര്‍, അസോസിയേറ്റ് ഡയറക്ടര്‍ ജിതിന്‍ രാജഗോപാല്‍, അഖില്‍ കഴക്കൂട്ടം, ജോ ജോര്‍ജ്, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സി, ശബ്ദ മിശ്രണം എം.ആര്‍ രാജാകൃഷ്ണന്‍, പിആര്‍ഒ. ആതിര ദില്‍ജിത്ത് പി ശിവപ്രസാദ്, സ്റ്റില്‍സ് – അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.