പൊന്നിയിൻ സെൽവൻ 2 വിലെ മേക്കോവറിന്റെ വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നമ്മുടെ പ്രിയ നടൻ ജയറാം . ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ചരിത്ര മുഹുർത്തം സൃഷ്‌ടിച്ച ഒരു ചിത്രം തന്നെയായിരുന്നു പൊന്നിയിൻ സെൽവൻ 2 . വാൻ താര നിരയും വൻ സാമ്പത്തിക വിജയവും നേടിയ ഒരു ചിത്രം തന്നെയായിരുന്നു ഇത് . ചിത്രത്തിന്റെ പ്രോമോ വിഡിയോയും ഇതിനോടകം തന്നെ പുറത്തു വന്നു കഴിഞ്ഞു . നാളെയാണ് ചിത്രത്തിന്റെ റിലീസ് . എന്നാൽ അതിനു മുൻപായി മറ്റൊരു കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ജയറാം .

ആഴ്വാർകടിയാൻ നമ്പി ആയാണ് പൊന്നിയിൻ സെൽവനൈൽ ജയറാം എത്തിയത് വേറിട്ട ഒരു കഥാപാത്രം തന്നെയായിരുന്നു അത് . കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിൽ കാർത്തി ജയറാമിന്റെ ഈ കഥാപാത്രത്തെക്കുറിച്ച് പറയുകയും ഉണ്ടായി . എത്ര മാത്രം കഷ്ടപ്പെട്ടാണ് ജയറാം ഈ ഒരു കഥാപാത്രമായി മാറിയതെന്ന് കാർത്തിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ് . 6 അടിയോളം ഉയരമുള്ള ജയറാം 5 അടിയുള്ള കഥാപാത്രത്തിലേക്ക് ഏതാണ് തന്റെ കാൽ വളച്ചു വെച്ചാണ് ചിത്രത്തിലുടനീളം അഭിനയിച്ചത് .

രണ്ടാം ഭാഗത്തിൽ തികസിച്ചും വ്യത്യസ്തനായ ഒരു കഥാപാത്രമായി ജയറാം എത്തുന്നു എന്നതിന്റെ സൂചനയാണ് ജയറാം തന്നെ ഇപ്പോൾ തന്റെ സമൂഹ മാധ്യമങ്ങൾ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത് . നരച്ച നീളൻ മുടിയും താടിയും വളർത്തിയ ലുക്കിൽ “കാളാമുഖൻ ” ആയ ലോഗിൽ ആണ് എത്തിയിട്ടുള്ളത് .