ബിഗ്‌ബോസ് നാലാം സീസണിലെ ഒരാഴ്‌ നിന്നു പുറത്തു പോയ മല്സരാര്ഥിയായിരുന്നു ജാനകി സുധീർ. ‘ചങ്ക്‌സ് ‘എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയ രംഗത്തു എത്തിയത്. പിന്നീട് ഈറൻ നിലാവ്, യമണ്ടൻ പ്രണയകകഥ എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം ആണ് ‘ഹോളിവുണ്ട്’. ഒരു ലിസ്‌ബിയൻ പ്രണയ കഥ പറയുന്ന ചിത്രം കൂടിയാണ്‌ ഹോളി വുണ്ട്.  താരത്തെ കൂടാതെ അമൃത വിനോദ്, സാബു പ്രദീൻ എന്നിവരും അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ട്രെയിലറിന് വലിയ പ്രേക്ഷക സ്വീകാര്യത ആയിരുന്നു ലഭിച്ചത്.

ബാല്യകാല൦ മുതൽ ഒന്നിച്ചു പ്രണയിച്ച കൂട്ടുകാരികൾ പിന്നീട് മുതിർന്നതിനു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നതും. ഒരുപാടു വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം ഓ ടി ടി പ്ലാറ്റഫോമായ എസ് എസ് ഫ്രെയിംസിലൂടെ പ്രേഷകരുടെ ഇടയിലേക്ക് എത്തിയത്. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ആണ് ജാനകി സുധീർ പങ്കു വെക്കുന്നത്.

താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ചെറിയ വേഷങ്ങൾ ആയിരുന്നു ലഭിച്ചത്, എന്നാൽ തന്റെ ആഗ്രഹം നല്ലൊരു നായിക ആകുക യെന്നതായിരുന്നു. അതും മറ്റു സിനിമകളിൽ അഭിനയിക്കുന്ന നടിമാരെ പോലെ അല്ല, കൂടുതൽ അവരേക്കാൾ പെർഫോമൻസ് ചെയ്യാൻ പറ്റുന്ന നായിക ആയാണ്, അങ്ങനെ തനിക്കു അഭിനയിക്കാൻ പറ്റിയ വേഷം കിട്ടിയ ചിത്രം ആണ് ഹോളി വുണ്ട്. ഈ ചിത്രത്തിൽ ഒരുപാടു കളികൾ ഉള്ള രംഗങ്ങൾ ആണല്ലോ കൂടുതലും എന്ന് വിമർശിച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ പറയുമെങ്കിലും ഈ രംഗങ്ങൾ കാണാൻ ആയിരുന്നു ആളുകൾക്കു താല്പര്യവും ജാനകി സുധീർ പറയുന്നു.