Connect with us

സിനിമ വാർത്തകൾ

ഇയാൾക്ക് അഹങ്കാരം ഉണ്ടെന്ന് പറഞ്ഞവനാണ് സമനില ഇല്ലാത്തതെന്ന് ഹരീഷ് പേരടി !

Published

on

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. എന്നാൽ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസകൾക്കപ്പുറം വിമർശകർക്കുള്ള മറുപടിയുമായാണ് ഹരീഷ് പേരടി ഇപ്പോൾ എത്തിയിയിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ അടുത്തറിഞ്ഞവർ ഒന്നും തന്നെ അദ്ദേഹത്തെ അഹങ്കാരി എന്ന് വിളിക്കുകയില്ല. അങ്ങനെ അദ്ദേഹത്തെ വിളിച്ചവർ ബുദ്ധിശൂന്യൻ ആയിരിക്കാനാണ് സാധ്യത എന്നും ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ : ഒരാൾ അയാളുടെ സൗന്ദര്യം ,ആരോഗ്യം,അഭിപ്രായം,രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും..പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?..മമ്മുട്ടി എന്ന ഈ നടനെ പരിചയപ്പെട്ടതിനുശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്…

അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ ഇയാളിൽ അടിച്ചേൽപ്പിച്ചതാണ് …ഞാൻ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ എന്നോട് പറഞ്ഞാൽ അതിൽ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മുക്ക..ഇഷ്ട്ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്ട്ടപെടാത്തിനൊടെക്കെ പൊരുത്തപ്പെടാൻ പറ്റുന്നുണ്ടെങ്കിൽ അയാൾ വലിയ മനുഷ്യനാണ് …ജീവിതം സന്യാസമാണ്…അഭിനേതാവ്,നടൻ,നല്ലനടൻ,എല്ലാം കഴിഞ്ഞ് മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടൻമാരുടെ പേരുകളിൽ ഇടം പിടിച്ച നമ്മുടെ സ്വന്തം മമ്മുക്ക..സാർ..ഈ 50ത് വർഷങ്ങൾക്കുമുന്നിൽ തലകുനിച്ചുകൊണ്ട്..ഹൃദയം നിറഞ്ഞ ആശംസകൾ

Advertisement

സിനിമ വാർത്തകൾ

ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇത് മാത്രം ആണ് അനുശ്രീ!!

Published

on

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനുശ്രീ. ഇപ്പോൾ താരം തന്റെ സിനിമാവിശേഷങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ്. താനൊരു സിനിമ നടി ആയില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് പലരും എന്നോട് ചോദിച്ചിട്ടുള്ള കാര്യമാണ്.ഞാൻ  സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ വിവാഹവും കഴിച്ചു  രണ്ടു കുട്ടികളുമായി  കുടുംബത്തിലെ തിരക്കുകളിലും പെട്ട് ജീവിതം ഹോമിച്ചേനെ നടി പറയുന്നു. സത്യം പറഞ്ഞാൽ കുട്ടികളെ നോക്കുക എന്ന് പറയുന്നത് വളരെ വലിയ ജോലി തന്നെയാണ് , എന്റെ നാത്തൂൻ കുഞ്ഞിനെ നോക്കുന്നത് കാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇതൊരു ഒന്നൊന്നര ജോലി തന്നെയാണെന്ന് അനുശ്രീ പറയുന്നു.

ഞാൻ സിനിമയിൽ എത്തിയില്ലെങ്കിൽ  കുടുംബം എന്ന ജോലിയുമായി കഴിയേണ്ടി വന്നേനെ ,പക്ഷെ ഇപ്പോൾ വെറൊരു ലൈഫ് സ്റ്റെെലും ഇഷ്ടങ്ങളും യാത്രകളും സുഹൃത്തുക്കളുമെല്ലാം ഇഷ്ടപ്പെട്ടത് കൊണ്ടാണ് മറ്റതിനെ ഭയക്കുന്നത്. സിനിമ എന്ന ജോലി ഇല്ലായിരുന്നെങ്കിൽ വിവാഹം എന്റെ മനസിലെ ഒരു ഭയം ആയി നിന്നേനെ. ഞാൻ ഈ ഒരു ഭയം കാരണം ആണ് വിവാഹം വേണ്ടാന്ന് വെക്കുന്നത് നടി പറയുന്നു.
നമ്മളുടെ സ്വാതന്ത്ര്യത്തിൽ മറ്റൊരാൾ എത്തിയാൽ പിന്നെ നമ്മളുടെ ജീവിതം കൊണ്ട് ഒരു ഗുണവും ഇല്ല. ഇന്നിപ്പോൾ ഞാൻ എവിടെ പോകുന്നു എന്നത് എന്റെ മാതാപിതാക്കളോട് പറഞ്ഞാൽ മതി. എന്നാൽ വിവാഹം കഴിഞ്ഞാൽ അതല്ലല്ലോ സ്ഥിതി. ഈ ഒരു കാരണം ഞാൻ വിവാഹത്തെ പേടിക്കുന്നതും. തനിക്കു ഇനിയും സത്യൻ അന്തിക്കാടിന്റെ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് അനുശ്രീ പറയുന്നു.

 

Continue Reading

Latest News

Trending