തൻ്റെ അഭിനയ മികവ് കൊണ്ട് ആരാധകരെ സമ്പാദിച്ച നടനാണ് സൗബിൻ.വ്യെത്യസ്തമായ ക്യാരക്ടറിലൂടെയാണ് എല്ലാ സിനിമയിലും സൗബിൻ എത്താറുള്ളത്.ഏത് കഥാപാത്രം ആണെങ്കിലും അത് പ്രേക്ഷകമനസ്സിൽ ശ്രെദ്ധ നേടുകയും ചെയ്യും.കഴിഞ്ഞ ദിവസം മഞ്ജു വാരിയാറിനോടൊപ്പം ബൈക്ക് യാത്ര ചെയ്യുന്ന വിഡിയോയും ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ് കൈയ്യടി നേടുന്നത്.

ഉറ്റ സുഹൃത്തുക്കളായ അയൽക്കാർക്കിടയിൽ ഉണ്ടാക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തെറ്റിദ്ധാരണകളും പറയുന്ന സിനിമയാണ് അയൽവാശി. നല്ലവരായ അയൽവാസികളുണ്ടെങ്കിലും ജീവിക്കാൻ പാടാ എന്ന സിനിമ ആദ്യം തുടങ്ങുമ്പോൾ പറയുന്ന ഡയലോഗ് അനുവർത്തമാക്കുന്നതാണ് ചിത്രത്തിൽ ഉടനീളം പറഞ്ഞു പോകുന്ന കഥ. ഈരാട്ട് പേട്ടയിലെ നാട്ടിൻപുറത്ത് നടക്കുന്ന ചില സംഭവവികാസങ്ങൾ ആണ് സിനിമയുടെ ആധാരം രണ്ടു കുടുംബങ്ങളും അതിലെ സുഹൃത്തുക്കളും ആണ് കേന്ദ്ര കഥാപാത്രങ്ങൾ.

സൗബിൻ, ലിജോ തുടങ്ങിയവരുടെ ഇമോഷണൽ രംഗങ്ങളിലൂടെ സംവിധായകന് പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചു ഇരുത്താൻ കഴിയുന്നുണ്ട് . മികച്ച സംവിധാന മികവും തിരക്കഥയും സിനിമയ്ക്ക് ആധാരമാകുമ്പോൾ ഗ്രാമീണതയുടെ ശാലീനത പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഛായഗ്രഹണത്തിന് സാധിച്ചിട്ടുണ്ട്. ഏവർക്കും തിയേറ്ററിൽ പോയി കണ്ട് മനസ്സുനിറങ്ങിയ തിരങ്ങാൻ കഴിയും എന്ന കാര്യത്തിൽ സംശയമില്ല. ഇതാണ് പ്രേക്ഷകർ ഓരോരോ തരം കാണാൻ ആഗ്രഹിച്ച സിനിമ. മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്നു..