ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ്.തൻ്റെ വ്യെത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച വ്യെക്തിയാണ് ദിലീപ്.മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയറ്ററുകൾ കീഴടക്കി.ആകെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.വിവാദങ്ങൾ കാരണം ഇന്റസ്ട്രിയിൽ നിന്നും മാറിനിന്നെങ്കിലും “കേശു ഈ വീടിന്റെ നാഥാൻ “എന്ന സിനിമയിലൂടെ വലിയ ഒരു തിരിച്ചു വരവും നടത്തി.
എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഡോൺ ലുക്കാണ് ആരാധകർക് ഇടയിൽ ചർച്ച ആകുന്നത്.റിലീസിനൊരുങ്ങുന്ന ‘ബാന്ദ്ര’യുടെ ടീസർ എത്തി. മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായികയായി തമന്നയും എത്തുന്നു. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.ദിലീപിന്റെ കരിയറിലെ നൂറ്റിനാപ്പത്തി ഏഴാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം.
സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്ഷന്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്.സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ടീസർ വൈറലായി മാറിയിരിക്കുകയാണ്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്. തമന്നയുടെ പിറന്നാൾ ദിനത്തിൽ ബാന്ദ്ര ടീം പുറത്തുവിട്ട പോസ്റ്റർ കൂടുതൽ ഹൈപ്പ് നൽകുകയും ചെയ്തിരുന്നു. റോയൽ ലുക്കിൽ രാജകുമാരിയെ പോലെയായിരുന്നു തമന്ന പോസ്റ്ററിൽ