പ്രേക്ഷകർ കാത്തിരുന്നു അല്ലു അർജുൻ ചിത്രം ആയിരുന്നു ‘പുഷ്‌പ’. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചതു. അതിൽ ഏറ്റവും നല്ല കഥാപാത്രം ആയിരുന്നു ഫഹദ് ഫാസിൽ ചെയ്ത്  ഭൻവർ സിങ് ശെഖാവത്ത്എന്ന പോലീസുകാരന്റെ വേഷം . ശരിക്കും ആ ചിത്രത്തിലെ വില്ലൻ വേഷം ആയിരുന്നു ഫഹദ് ചെയ്യ്തത്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ ഇപ്പോൾ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ ദി റൂളിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ചിത്രീകരണം ആരംഭിച്ചാൽ ഉടൻ തന്നെ തീയിട്ടറുകളിൽ എത്തിക്കാൻ ആണ് അണിയറപ്രവര്തകരുടെ ശ്രമം. ഇതിനു മുൻപ് ചിത്രത്തിനെ ചിത്രീകരണം താമസിക്കുന്നു എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു എന്നുള്ള വാർത്ത പുറത്തു വരുമെന്നും. ഇപ്പോൾ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ നിന്നും ഫഹദ് ഫാസിൽ പിന്മാറി എന്നുള്ള വാർത്തയാണ് എത്തുന്നത്. വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമായതിനാൽ ആണ് ഫഹദ് പിന്മാറിയതെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിലുടനീളം കുറച്ചു ഡിമാന്റുകൾ ഉള്ള രണ്ടു താരങ്ങൾ ആണ് ഫഹദും, വിജയ് സേതുപതിയും. കമലാഹാസനറെ വിക്രം എന്ന ചിത്രത്തിൽ ഇരുവരും സ്ക്രീൻ സ്പേസ് പങ്കിട്ടിരുന്നു.  ഇരുവരും മികച്ച പ്രകടനം ആണ് ചിത്രത്തിൽ കാഴ്ച്ച വെച്ചതും. പുഷ്പയിൽ ഫഹദിന്റെ അടുത്ത പോരാട്ടം എന്താണ് എന്ന് പ്രേക്ഷകർ കാത്തിരിക്കുമ്പോളാണ്  താരത്തിന്റെ ഇങ്ങനെ ഒരു പിന്മാറ്റം. ഇപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ വിജയ് സേതുപതി ആണേ എത്തുന്നത്. പുഷ്പയുടെ സംവിധയകാൻ സുകുമാറിന്റെ അടുത്ത ഒരു സുഹൃത്തും കൂടിയാണ് വിജയ് സേതുപതി. എന്നാൽ ഇങ്ങനെ ഒരു വാർത്ത തെറ്റാണു എന്നും  പറയുന്നു,എന്തായലും പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.