Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ദിയ സന , സുബി സുരേഷിനെ തല്ലി; സംഭവത്തിന്റെ സത്യം ഇതാണ്!!

നടിയും ,അവതാരകയുമായ സുബി സുരേഷിനെ, ദിയ സന തല്ലിയ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. കൈരളി ടി വി ഷോയിൽ അവതാരകയായ സുബി സുരേഷിനെ അതിഥിയായി എത്തിയ ദിയ സന തല്ലുന്നത് ഷോയുടെ അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടിരുന്നു. ഇതിന്റെ പിന്നാലെ സത്യാവസ്ഥ തിരക്കി നിരവധി പേര് തന്നെ വിളിച്ചിരുന്നു എന്ന് കണ്ണൻ സാഗർ പറയുന്നു. എന്താണതിന്റെ സത്യവസ്ത എന്ന് ചോദിച്ചവരോട് കണ്ണൻ അതുപ്ലാൻ ചെയ്യ്തതാണെന്ന് തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിക്കുന്നു.തന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ …


കുറച്ചു നാളുകള്‍ക്കു ശേഷമാണ് എനിക്ക് കുറെയേറെ ഫോണ്‍കാള്‍ അടുപ്പിച്ചും പാതിരാത്രിയിലും ഒക്കെ വരുന്നത് കണ്ണനല്ലേ ദിയാ സനയും സുബിസുരേഷും തമ്മില്‍ എന്താ വിഷയ. കൈരളി ചാനലില്‍ വന്ന ‘കോമഡി തില്ലാനാ’ എന്ന ഷോയുടെ പ്രമോ കണ്ടിട്ട് വിളിവരുന്നതാണ്, ഈ ചോദ്യം. സിനിമ ടിവി മേഖലയിലുള്ള സഹപ്രവര്‍ത്തകരും മാധ്യമ സുഹൃത്തുവരെ ഇതു സത്യമായിരിക്കില്ലല്ലോ എന്ന സംശയത്തില്‍ നമ്പര്‍ തപ്പിയെടുത്തു സ്വസ്ഥത തരാതെ വിളിച്ച സാധാരണക്കാര്‍ വരെയുണ്ട് ഈ വിളിക്കൂട്ടത്തില്‍.അനൂപ് കൃഷ്ണന്‍ എഴുതി ഹണി സംവിധാനം ചെയ്തു കൈരളി ചാനലില്‍ ഒട്ടനവധി അവാര്‍ഡുകള്‍ ഇതിനോടകം നേടിയ തമാശക്ക് ഊന്നല്‍ നല്‍കി സുബി സുരേഷ് അവതരിപ്പിക്കുന്ന ഷോയാണ് കോമഡി തില്ലാനാ.


ഇതില്‍ പങ്കെടുത്ത താരമായിരുന്നു ദിയാ സന വാക്കുതര്‍ക്കവും കളിയാക്കലും, ശകലം നീരസവും വെല്ലുവിളിയും അല്‍പ്പമൊക്കെ ചേര്‍ത്തു ഷോ കൊഴുത്തു ഇതു സ്‌ക്രിപ്റ്റ് ബേസില്‍ അനൂപ് കൃഷ്ണന്‍ പ്ലാന്‍ ചെയ്തു പ്ലേ ചെയ്യിച്ചതാണ്.ഈ സത്യം ഞാനും,സുബി സുരേഷും അറിഞ്ഞിട്ടില്ല.ശരിക്ക് ഞാനും ഒന്ന് വിരണ്ടു ദിയ അതുപോലെ പെര്‍ഫോമന്‍സ് ചെയ്തു ദിയയൊരു ആക്റ്റീവ്‌സ് കൂടിയായപ്പോള്‍ കളമങ്ങുമാറി ആകെ ഒരു വല്ലാത്ത അവസ്ഥ ദിയ ഒന്ന് കത്തിക്കേറിയപ്പോള്‍ കളം മാറും എന്നുകണ്ടു കട്ട് പറഞ്ഞു ഉദ്ദേശശുദ്ധിയെ കുറിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു തന്നു അനൂപും ബ്രിജിത്തും സംവിധായകന്‍ ഹണിയും കുറച്ചു നേരത്തേക്ക് സുബി കിളിപോയി നിക്കേണ്ടിവന്നു.ഞാൻ കായലിൽ ചാടി രക്ഷപെടാൻ നോക്കിയതാ ദിയ അതുപോലെ വിരട്ടിക്കളഞ്ഞു .ഷോ ഇന്നലെ സംപ്രേക്ഷണം ചെയ്തു ഇപ്പോഴാ ഒന്ന് സ്വസ്ഥമായതുപോലെ ഒരു തോന്നല്‍ വന്നത് ചിലരോട് ഒര്‍ജിനല്‍ അടിയാന്നുവരെ പറയേണ്ടിവന്നു അവര്‍ ഈ ഷോ കണ്ടെങ്കില്‍ പിന്നെയും വിളിവരുമെന്ന ഒരു പേടിയിലാ ഞാനും. കോമഡി തില്ലാനാ ക്രൂവിന്, അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സിനിമ സീരിയൽ താരം സുബി സുരേഷ് ഇന്ന് രാവിലെ ആയിരുന്നു മരിച്ചത്, താരത്തിനെ ആദരഞ്ജലികൾ അർപ്പിക്കാൻ നിരവധി താരങ്ങൾ രംഗത്തു എത്തിയിരുന്നു, അതുപോലെ താരത്തെ കുറിചുള്ള വാക്കുകളുമായി നിരവധി താരങ്ങളും എത്തിയിരുന്നു, ഇപ്പോൾ ...

സീരിയൽ വാർത്തകൾ

നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ  ഹാസ്യങ്ങൾ കൊണ്ട് അമ്മാനമാടിയ  ഒരു താരം ആണ് സുബി സുരേഷ്. നിരവധി  ഷോകൾ ചെയ്യ്ത താരത്തിന്റെ ‘കുട്ടിപ്പട്ടാളം’എന്ന ഒരു ഒറ്റ ഷോ മാത്രം മതി പ്രേഷകർക്കു മനസിലാകാൻ. എന്നാൽ...

സിനിമ വാർത്തകൾ

സിനിമയിലും സ്റ്റേജ് പ്രോഗ്രാമുകളിലും തിളങ്ങി നിന്ന്സുബി സുരേഷ്  ഇപ്പോൾ ടെലിവിഷൻ ഷോകളിലാണ് സജീവംആണ് .ഈ അടുത്തിടെ താരം ഒളിച്ചോടിയെന്നും വിവാഹം കഴിച്ചെന്നുമുള്ള പ്രചാരണങ്ങൾ വന്നിരുന്നു .നടനും മിമിക്രി താരവുമായ നസിർ സംക്രാന്തി യുടെ...

സിനിമ വാർത്തകൾ

അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ ചൂടുപിടിക്കുകയാണ്, ഈ വേളയിൽ അനന്യക്കെതിരെ ചില വ്യക്തികൾ പ്രവർത്തിച്ചിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ വരുന്നത്, ഇപ്പോൾ അനന്യയെ സപ്പോർട്ട് ചെയ്ത തന്നെ കുറ്റക്കാരി ആക്കുന്നു എന്ന പറയുകയാണ് ദിയ സന,...

Advertisement