സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ദേവയാനി. നാടന്‍ കഥാപാത്രങ്ങളായിരുന്നു ദേവയാനിയ്ക്ക് കൂടുതലും ആരാധകരെ നേടി കൊടുത്തത്. ഇപ്പോള്‍ നല്ലൊരു കുടുംബിനിയായിട്ടും അഭിനേത്രിയായും തുടരുകയാണ് നടി. ദേവയാനി ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നടിയുടെ വാക്കുകള്‍ ത്രീമെന്‍ ആര്‍മി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, എന്നിങ്ങനെ കുറച്ച് സിനിമകള്‍ ദിലീപിനൊപ്പം ചെയ്യാന്‍ പറ്റി. ആ സമയത്ത് യൂത്ത് ടീം ആയിരുന്നു ഞങ്ങള്‍. ത്രീമന്‍ ആര്‍മി ഒക്കെ വളരെ കുറഞ്ഞ ദിവസം കൊണ്ട് ഫാസ്റ്റ് ആയി ചെയ്ത ചിത്രമാണ്. രാജശ്രീയുടെ നായകനായി പ്രേംകുമാറും ആ ചിത്രത്തിലുണ്ടായിരുന്നു. ഭയങ്കര കോമഡിയായിരുന്നു പുള്ളിയും. അടുത്ത വീട്ടിലെ ആളെ പോലെയാണ് ദിലീപ് പെരുമാറുക. അതുകൊണ്ട് അദ്ദേഹത്തിന്റെ പടങ്ങളില്‍ നമ്മള്‍ എപ്പോഴും കംഫര്‍ട്ട് ആയിരിക്കും. കാതില്‍ ഒരു കിന്നാരം, കിണ്ണം കട്ട കള്ളന്‍, മിസ്റ്റര്‍ ക്ലീന്‍ എന്നിങ്ങനെയുള്ള സിനിമകള്‍ ഒക്കെ ഹിറ്റ് ആയിരുന്നു. സൂപ്പര്‍സ്റ്റാര്‍ സിനിമകല്‍ലേക്ക് ഓഫര്‍ വന്ന സമയത്താണ് തമിഴില്‍ കാതല്‍ കോട്ടൈ സൂപ്പര്‍ ഹിറ്റാവുന്നതും ഞാന്‍ ശ്രദ്ധിക്കപ്പെടുന്നതും. അതോടെ മലയാള സിനിമകള്‍ ചെയ്യാന്‍ കഴിയാതെയായി. എങ്കിലും മമ്മൂട്ടി സാറിനൊപ്പം അവിടെ മറുമലര്‍ച്ചിയും ആനന്ദവും ചെയ്തു. രണ്ടും വലിയ ഹിറ്റായിരുന്നു. വിവാഹം കഴിഞ്ഞ് അഭിനയിച്ചതാണ് സുന്ദരപുരുഷനിലെ ജ്യോതിക എന്ന കഥാപാത്രം.