സിനിമയിൽ ചെറുതും,വലുതുമായ കഥാപത്രങ്ങൾ  ചെയ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് സുരഭിലക്ഷ്മി. ഇപ്പോൾ  പത്മ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുയാണ് താരം. അതേസമയം, ദേശീയ പുരസ്‌കാരം നേടിയ ശേഷം തന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുകയാണ് സുരഭി ഇപ്പോൾ.’അവാർഡ് കിട്ടിയതിനു ശേഷം എനിക്ക് തിരഞ്ഞെടുക്കാൻ ഒരു റോളു പോലും കിട്ടിയില്ല. ഒരു സീനിൽ എങ്കിലും ആരെങ്കിലും എന്നെ ഒന്ന് വിളിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നുസുരഭി പറയുന്നു.

അവാർഡ് കിട്ടിയില്ലേ ഇനി ഇത്തരം ചെറിയ റോളുകൾ ചെയ്യണ്ടതുണ്ടോ എന്നായിരുന്നു വിളിച്ച സിനിമകളിൽ തന്നെ ചെല്ലുമ്പോൾ ചോദിച്ചിരുന്നത്,ചെറിയ വേഷങ്ങളിലേക്ക് ഇനി എന്നെ വിളിച്ചാൽ ശരിയാകുമോ എന്ന ചിന്ത ആയിരുന്നു പലർക്കും. ഞാൻ വിളിച്ചു ചാൻസ് ചോദിക്കുമ്പോൾ പറയും ഇതിൽ ഒരു അമ്മയുടെ വേഷമാണ് അത് സുരഭി ചെയ്യാനായിട്ടില്ലെന്ന്. നായിക കഥാപാത്രമാണെങ്കിൽ സുരഭിയുടെ വയസിൽ ഉള്ളതല്ല നമുക്ക് അടുത്ത സിനിമ വരുമ്പോൾ ആലോചിക്കാമെന്ന് ചിലർ പറയും
സിനിമയിൽ ഒരുപാട് പെണ്ണുങ്ങൾ ഉണ്ടാകണം എന്ന് ഞാൻ പ്രാര്ഥിക്കാറുണ്ട് സുരഭി പറയുന്നു.ആരും പരിചയപ്പെടുത്തിയിട്ടല്ല ഞാൻ ഈ രംഗത്തേക്ക് കടന്നു വന്നത്. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ വന്ന ആളാണ് ഞാൻ. ആ വഴിയിലൂടെ എനിക്ക് നടന്നു ശീലമായത് കൊണ്ടും എന്റെ കാലുകൾക്ക് ശക്തിയുള്ളത് കൊണ്ടും ഞാൻ ഇപ്പോഴും മുന്നോട്ട് പോകുന്നു. അല്ലാതെ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല സുരഭി പറയുന്നു.