ബോളിവുഡ് സൂപ്പർ താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു . സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ആണ്  ‘പാൻ ഇന്ത്യൻ സുന്ദരി’ . പാൻ ഇന്ത്യൻ സുന്ദരിയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജയൻ – ഷീല ജോഡികളുടെ ഹിറ്റ് ഗാനരംഗത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് ടീസർ തയാറാക്കിയിരിക്കുന്നത്. ശരപഞ്ജരം എന്ന സിനിമയിലെ കണ്ണും കണ്ണും എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ജയന്റെ ഐക്കോണിക് സീനിനെ ഓർമിപ്പിക്കുന്ന തരത്തിൽ കുതിരയെ മസാജ് ചെയ്യുന്ന ഭീമൻ രഘുവും അത് നോക്കി നിൽക്കുന്ന സണ്ണി ലിയോണിയുടെയും രംഗങ്ങളാണ് ടീസറിൽ ഉള്ളത്. ഉപ്പും മുളകും സീരീസിന്റെ സംവിധായകന്‍ സതീഷ് കുമാര്‍ ആണ് പാന്‍ ഇന്ത്യന്‍ സുന്ദരി സംവിധാനം ചെയ്യുന്നത്. അതേസമയം കേരളത്തിലെത്തിയ സണ്ണി ലിയോണിന്റെ പുതിയൊരു വീഡിയോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പാൻ ഇന്ത്യൻ സുന്ദരിയുടെ  ലൊക്കേഷൻ വീഡിയോ വൈറലായി മാറിയിരുന്നു. ഉദ്ഘാടന വേദിയിലേക്കോ മറ്റോ സണ്ണി കയറി വരുമ്പോള്‍ പിന്നാലെ നടന്‍ ഭീമന്‍ രഘു ഓടി വരുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. സണ്ണി ലിയോണ്‍ വേദിയില്‍ കയറിയ ഉടനെ ഭീമന്‍ രഘു ഓടി എത്തുമ്പോള്‍ സദ്ദസിലുള്ളവരെല്ലാം പൊട്ടിച്ചിരിക്കുന്നതും ഈ വിഡിയോയിൽ കാണാൻ സാധിക്കുമായിരുന്നു. സണ്ണിയുടെ ഫോട്ടോ പതിപ്പിച്ച ടീ ഷര്‍ട്ടാണ് ഭീമൻ രഘു  ധരിച്ചിരിന്നതും. വീഡിയോ പ്രചരിച്ച് തുടങ്ങിയതോടെ ഇതിലെ സത്യാവസ്ഥ എന്താണെന്ന് ആരാധകരും അന്വേഷിച്ച് തുടങ്ങിയിരുന്നു .പിന്നീട്ഭീമൻ രഘു തന്നെ വീഡിയോക്ക്  പിന്നിലെ കഥയെന്താണെന്ന് പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു

ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥ രചിച്ചി രിക്കുന്നതും സംവിധായകൻ  സതീഷാണ്. HR productions ന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് ചിത്രം നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ്  ആക്ഷൻ കോമഡി ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. അപ്പാനി ശരത്തും മാളവികയും ആണ് സീരീസിൽ  നായിക നായകന്മാർ ആയെത്തുന്നത്. കൂടാതെ   മണിക്കുട്ടൻ, ഐശ്വര്യ അനിൽകുമാർ,ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.  മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി HR OTTയിലൂടെയാണ് സീരിസ്  റിലീസ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ,  ചിത്ര സംയോജനം  അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ്  ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബാക്ക്ഗ്രൗണ്ട് മ്യുസിക് ഒരുക്കുന്നത്ഗോ പി സുന്ദർ ആണ് ,  ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശനും  ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠനും ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജുമ   ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിനും  ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസം  പിആർഒ ആതിര ദിൽജിത് എന്നിവരാണ്.  അതേസമയം ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കേരളത്തിലേക്ക് വന്നാല്‍ വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്.  കേരളത്തില്‍ നിറയെ ആരാധകരുളള സണ്ണിലിയോണ്‍ നേരത്തെ മധുരാജയെന്ന മമ്മൂട്ടി ചിത്രത്തില്‍  ഐറ്റം സോങില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തില്‍ വരുമ്പോഴുള്ള സ്‌നേഹം മനസിലാക്കിയ നടി ഉദ്ഘാടനങ്ങളിലടക്കം പങ്കെടുക്കാറുണ്ട്.    സണ്ണിയെ നായികയാക്കി രംഗീല എന്ന മലയാള ചിത്രം 2019ല്‍ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഇതുവരെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.