മലയാള സിനിമയിലെ അതുല്യ പ്രതിഭ ജയനെ അനുകരിച്ചു കൊണ്ട് സിനിമയിൽ  എത്തിയ നടൻ ആണ് ഭീമൻ രഘു. ‘ഭീമൻ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. ഇപ്പോൾ താരം തന്റെ സിനിമ ജീവിത അനുഭവത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വെക്കുകയാണ്.  തനിക്കു അഭിനയിക്കാൻ മാത്രമല്ല പാടാനും, നൃത്തം കളിക്കാനും അറിയുമെന്നു അദ്ദേഹം പറയുന്നു. പല സ്റ്റേജുകളിലും താരത്തിന്റെ നൃത്തം അനുകരിച്ചു കൊണ്ട്  മിമിക്രി കലാകാരന്മാർ എത്താറുണ്ട്. എന്നാൽ  തനിക്കു അങ്ങനെ ഒരു അവസരം തരുന്നില്ല എന്നും, തനിക്കു അങ്ങനെ ഒരു വേഷം തന്നാൽ താൻ ചെയ്യ് തു കാണിക്കുമെന്നും താരം ഒരു വെല്ലുവിളി പോലെ പറയുകയാണ്.


മോഹൻ ലാൽ , മമ്മൂട്ടി, സുരേഷ് ഗോപി ഒരുപാടു സ്റ്റണ്ട് സീനിൽ അഭിനയിച്ചിട്ടുള്ളതാണ് എന്നാൽ തന്റെ അഭിനയം കൊള്ളാമെന്നും ഒരു താരങ്ങളും പറഞിട്ടില്ലെന്നും അതിൽ ഒരു വിഷമം ഇല്ലെന്നും താരം പറയുന്നു. ജനങ്ങൾ ആണ് തീരുമാനിക്കേണ്ടത് അഭിനയം കൊള്ളാമോ ഇല്ലിയോ എന്ന് തീരുമാനിക്കുന്നത്. ഈ മൂന്ന് താരങ്ങളും വെത്യസ്ത രീതിയിൽ ആണ് സ്റ്റണ്ട് സീനിൽ അഭിനയിക്കുന്നത്‌. മോഹൻലാൽ ഭയങ്കര ഫ്ലെക്സിബിൾ ആണ്, മമ്മൂട്ടി ചിപ്പോൾ കയ്യ് പൊങ്ങിയെന്നു വരില്ല എന്നാൽ ഇത് രണ്ടും ഉൾപ്പെട്ടാണ് സുരേഷാഗോപിയുടെ.


താരത്തിന്റെ അവസാനം റിലീസ് ആകനുള്ള ചിത്രം ചാണയാണ്. വൈകാരികമായ ഒരു ത്രില്ലർ ചിത്രം ആണ് ‘ചാണ;. ഭീമൻ രഘു എന്ന അതുല്യ നടൻ തന്റെ സിനിമ ജീവിതം തുടങ്ങിയത് തന്നെ ജയന്റെ ശരീരവടിവും, ശൈലിയും അനുകരിച്ചു കൊണ്ട് തന്നേ ആയിരുന്നു.