മലയാള സിനിമയിലെ പ്രിയപ്പെട്ട താരം ആണ് ഭാമ വിനുമോഹൻ നായകനായെത്തി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം നെവേത്യത്തിലൂടെയാണ് ഭാമ സിനിമയിൽ എത്തുന്നത്. പിന്നീട് മലയാളത്തിന് പുറമെ തെന്നിദ്ധ്യൻ സിനിമകളിൽ ഭാമ അഭിനയിക്കുകയുണ്ടായി. ഭാമയുടെ വേറിട്ട അഭിനയത്തിലൂടെ താരത്തിന് നിരവധി ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു. എന്നാൽ ഏറ്റവും കൂടതലായി കൈകാര്യം ചെയ്തിരുന്നത് മലയാളം സിനിമകലായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം സോഷ്യൽ മീഡിയയിലും മറ്റും സജീവമായിരുന്നു.

തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്ക് വെക്കാറുണ്ടായിരുന്നു. 2021ൽ താരത്തിന് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. കുഞ്ഞിന്റെ ജനനശേഷമാണ് തരാം ഗർഫിണി ആയിരുന്നു എന്ന വിവരം പോലും പ്രേക്ഷകർ അറിയുന്നത്. എന്നാൽ ഇപ്പോൾ താരം തന്റെ ഗർഫകാല ചിത്രങ്ങൾ പുറത്തുവിട്ട് എത്തിയിയിരിക്കുകയാണ്.ചിത്രത്തിൽ ഭർത്താവ് അരുണിനെയും കാണാം.

കഴിഞ്ഞ ഓണക്കാലമാണ് താൻ ഏറ്റവും കൂടുതൽ സന്തോഷവതിയായിരുന്ന നിമിഷമെന്നും അന്ന് താൻ ആറുമാസം ഗർഫിണി ആയിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ഭാമയുടെ ഭർത്താവ് അരുൺ ദുബായിലെ ബിസ്സിനസ്സ് മാൻ ആണ്. എന്നാൽ വിവാഹശേഷം ഇരുവരും നാട്ടിൽ സെറ്റിൽ ആക്കുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിൽ അടുപ്പം ഉണ്ടായിരുന്നു. ഇതാണ് വിവാഹത്തിൽ ചെന്നെത്തിച്ചത്.