അയ്യപ്പനും, കോശിയും എന്ന ഒറ്റ ചിത്രം കൊണ്ട്  വാനോളം പ്രേക്ഷക മനസിൽ ഇടം നേടിയ സംവിധായകൻ ആണ് സച്ചി, എന്നാൽ ആ ചിത്രം ചെയ്യ്തതിനു ശേഷമായിരുന്നു അദ്ദേഹത്തിന് അന്ത്യവും സംഭവിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം നിരവധി താരങ്ങൾ അദ്ദേഹത്തെ കുറിചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം മലയാള സിനിമക്ക്  തന്നെ വലിയ നഷ്ട്ടം ആയിരുന്നു. ഇപ്പോൾ സച്ചിയേ കുറിച്ച് നടി അന്നാ  രാജൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അയ്യപ്പനും, കോശിയും എന്ന ചിത്രത്തിൽ അന്നയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷം ആയിരുന്നു ചിത്രത്തിൽ അന്ന  ചെയ്യ്തത്, തന്റെ കരിയറിലെ നല്ലൊരു വേഷം ആയിരുന്നു അതെന്നും  താരം പറയുന്നു. സച്ചിയുടെ വിയോഗം തനിക്കു ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല, അദ്ദേഹം മരിച്ചു കഴിഞ്ഞിട്ടും വാട്സാപ്പിൽ താൻ മെസ്സേജ് അയച്ചുകൊണ്ടിരുന്നു എന്നും താരം പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങെല്ലാം കഴിഞ്ഞതു അദ്ദേഹം ആദ്യം എന്നോടുപറഞ്ഞത് പിള്ളാരാണ് എങ്കിലും പൃഥ്വിരാജിന്റെ കൂടി അഭിനയിക്കാൻ കഴിഞ്ഞല്ലോ, അതുപോലെ അടുത്ത ചിത്രത്തിൽ നമ്മൾക്ക് അടിച്ചുപൊളിക്കാം, ഒരു ദിവസം എനിക്ക് കാൾ വരുന്നു അദ്ദേഹം ഹോസ്പിറ്റലിൽ ആണെന്ന്, അദ്ദേഹത്തിന്റെ സർജറി കഴിഞ്ഞു, കുറച്ചു കോംപ്ലിക്കേഷൻ ആണ് എന്ന്, പക്ഷെ അദ്ദേഹം മരിച്ചു രണ്ടു ദിവസം കഴിഞ്ഞു ആണ് ഞാൻ അറിയുന്നത്, അദ്ദേഹം മരിച്ചു കഴിഞ്ഞിട്ടും ഞാൻ അദ്ദേഹത്തിനെ മെസ്സേജ് അയച്ചുകൊണ്ടിരുന്നു. അത്ര ആത്മബന്ധം ആയിരുന്നു അദ്ദേഹവുമായി എനിക്ക്, എന്നാൽ ആകെ ഒരു ചിത്രത്തിൽ ആയിരുന്നു അദ്ദേഹവുമായി ഞാൻ പരിചയം ആയതും അന്ന  രാജൻ പറയുന്നു.