മലയാളികൾക്ക് സുപരിചിതയും സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. അവതരണശൈലി കൊണ്ട് തന്റെതായ വ്യക്തി മുദ്ര കൈവരിച്ച വ്യക്തി കൂടിയാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ് അശ്വതി ശ്രീകാന്ത്.
തന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ എല്ലാം തന്നെ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഇന്ന് അശ്വതി ശ്രീകാന്തിന്റെ മൂത്ത മകൾ പത്മയുടെ ഒൻപതാം ജന്മദിനമാണ്.മകളുടെ ചിത്രത്തോടൊപ്പം മനോഹരമായ ഒരു കുറിപ്പും അശ്വതി പങ്കുവെച്ചിട്ടുണ്ട്.
” ഒൻപത് വർഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്… വിട്ട കളായാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ചു നിർത്തിയവൾ! എന്നെ ഞാനാക്കിയവൾ!ഇനിയാരൊക്കെ ഈ ജന്മം അമ്മോയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവൻ വേരുറച്ചത്!ഏത് എനിക്കറിയാം… എന്നെക്കാൾ നന്നായി നിനക്കും. എന്റെ ആകാശത്തിന് എന്നെയുറപ്പിയ്ക്കുന്ന ഭൂമിയ്ക്ക് പിറന്നാളുമ്മകൾ” എന്നാണ് അശ്വതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.പത്മയെക്കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട് അശ്വതിയ്ക്ക്. ഒരു വയസുകാരി കമല. കഴിഞ്ഞ വർഷമാണ് അശ്വതിയ്കും ശ്രീകാന്തിനും കമല ജനിച്ചത്.