അനന്യയുടെ അനുജൻ അർജുന്റെ വിവാഹം  കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടത്തുക ഉണ്ടായി. വിവാഹത്തിന് ശേഷം റിസപ്ഷൻ പാർട്ടി നടന്നത് കൊച്ചിയിൽ വെച്ചായിരുന്നു. അർജുന്റെ വധു   മാധവി ബാലഗോപാൽ ആണ് . വിവാഹത്തിനും റിസെപ്ഷനും അനന്യക്കൊപ്പം അനന്യയുടെ ഭർത്താവായ  ആഞ്ജനേയനും മുൻപന്തിയിൽ   തന്നെയുണ്ടായിരുന്നു.

റിസപ്ഷനിൽ വെച്ച് അർജുന്റെ കൂട്ടുകാരിൽ ഒരാൾ ഇവരുടേത് വർഷങ്ങളായുള്ള  പ്രണയ വിവാഹം ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയല്ല മാധവിയെ  കണ്ടെത്തിയത് താൻ  ആണെന്നാണ്  അനന്യ പറയുന്നത്. വാക്കുകൾ ഇങ്ങനെ .

“ഇവിടെ അർജുന്റെ സുഹൃത്തു പറയുന്നുണ്ടായിരുന്നു ഇവരുടേത് വർഷങ്ങൾ ആയുള്ള പ്രണയവും വിവാഹവും ആണെന്ന് കേട്ടപ്പോൾ  ഞാൻ ഞെട്ടിപ്പോയി. കാരണം മാധുവിനെ  ആദ്യമായി കാണാൻപോകുന്നത്  ഞാൻ ആണ്. എനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ മാധുവിനെ ഇഷ്ടപ്പെട്ടു  അങ്ങനെ വീട്ടിൽ എനിക്കിഷ്ടപ്പെട്ട കാര്യം വിളിച്ചു  അറിയിച്ചപ്പോഴാണ് അർജുൻ പോലും മാധവിയെ കാണാനായി എത്തിയത്. അങ്ങനെ കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾക്ക് മാധവിയെ അറിയാം 5 മാസം മുൻപ് വിവാഹ നിശ്ചയവും നടത്തി. പിന്നീടാണ് ഇവർക്ക് പ്രണയിക്കാൻ അവസരം കിട്ടിയത്.”

വിവാഹത്തിന് അനന്യ എത്തിയത് സിമ്പിൾ ആയി ഒരുങ്ങി സെറ്റ് സാരി ഉടുത്താണ് . എന്നാൽ റിസപ്ഷന് ഓറഞ്ച് കളറിലുള്ള ഡിസൈനർ ഡ്രെസ്സിലാണ് അനന്യ തിളങ്ങിയത്. അനന്യക്കൊപ്പം ആഞ്ജനേയനും മീഡിയകൾക്ക് മുമ്പിൽ ചിത്രങ്ങൾക്കായി പോസ് ചെയ്തിരുന്നു. വിവാഹത്തിന് രചന നാരായണൻ കുട്ടി,  ദേവി ചന്ദന തുടങ്ങിയ സിനിമ താരങ്ങൾ പങ്കെടുത്തിരുന്നു.എന്നാൽ ഒരുപാട് പേർക്ക് ഷൂട്ടിങ് കാരണം വരാൻ  കഴിയാതിരുന്നതാണെന്നും  പിന്നെ ഇതിൽ ചിലർ മുങ്ങിയതാണെന്നും അനന്യ തമാശയായി പറഞ്ഞിരുന്നു.