വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ദുൽക്കറും, കല്യാണി പ്രിയ ദർശനും വീണ്ടും ഒന്നിക്കുന്നു. കാർത്തികേയൻ വേലപ്പൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന് ഇതുവരെയും പേര് നൽകിയിട്ടില്ല. അഭിലാഷ് ജോഷിയുടെ ‘കിംഗ് ഓഫ് കൊത്ത’യിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. അതിന് ശേഷമായിരിക്കും ഈ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക,അറ്റ്ലിയുടെ അസിറ്റന്റെ ഡയറക്ടർ ആണ് കാർത്തികേയൻ വേലപ്പൻ.

കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം താരം ഈ ചിത്രത്തിൽ ജോയിന്റ് ചെയ്‌യുമെന്നാണ് റിപ്പോർട്ട്. സീ സ്റ്റുഡിയോ നിർമിക്കുന്ന ഈ ചിത്ര൦ സംഗീതം നിർവഹിക്കുന്നത് ജി വി പ്രകാശ് ആണ്. രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം ആണ് കിംഗ് ഓഫ് കൊത്ത.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് എൻ  ചന്ദ്രൻ. ഛായാഗ്രഹണം, നിമീഷ് രവി പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ചിത്രത്തിൽ നായിക ആയി എത്തുന്നത് ഐശ്വര്യ ലക്ഷ്മി ആണ്, എന്നാൽ ദുല്ഖറിനൊപ്പം ഈ പേരിടാത്ത തമിഴ് ചിത്രത്തിൽ കല്യാണി പ്രിയ ദർശൻ ആണ് നായിക ആയി എത്തുന്നത്