ബിഗ്‌ബോസിൽ നിന്നും പുറത്തെത്തിയ റോബിന് തന്റെ ജീവിതം തന്നെ മാറ്റി മറിഞ്ഞിരിക്കുകയാണ്. കാരണം തനിക്കു ഇന്റർവ്യൂ എടുക്കാൻ വന്ന പെൺകുട്ടി ആയിരുന്നു ആരതി പൊടി എന്നാൽ ആ കുട്ടിയുമായി താരം ഇഷ്ട്ടമാകുകയും  അടുത്ത് വര്ഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്യ്തു. ഇപ്പോൾ ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്  സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്.


ഇപ്പോള്‍ റോബിന്‍ അലറുന്നില്ലെന്നൊരു പരാതി ഉയര്‍ന്ന് വരുന്നുണ്ട്. അതിന്റെ കാരണമെന്താണെന്നാണ് അവതാരക ചോദിച്ചത്.. ‘കുറച്ച് അലറിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് ആരതി പറയുന്നു.അങ്ങനെ അദ്ദേഹം അലറിയപ്പോൾ സൗണ്ട് തന്നെ പോയി. അതുകൊണ്ടാണ് താൻ അങ്ങനെ പറഞ്ഞത് എന്നും ആരതി പറയുന്നു. എന്നാൽ ഞാൻ അലറി  സ൦ സാരിക്കുന്നത് ആണ് ഇഷ്ട്ടം. ഞാൻ അലറി തന്നെയല്ലേ ബിഗ് ബോസ്സിലും സംസാരിച്ചത് അതുകൊണ്ടായിരിക്കും ഇപ്പോളും  എല്ലാവർക്കും ഞാൻ ആ രീതിയിൽ സംസാരിക്കുന്നതു ഇഷ്ട്ടം റോബിൻ പറയുന്നു.
റോബിനെ പരിചയപ്പെടുന്നതിന് മുന്‍പ് അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. പക്ഷേ അങ്ങനെയല്ലെന്നാണ് ആരതി പറയുന്നു.വിവാഹം കഴിക്കുന്ന കുട്ടിയെ ഒരു മോളെ പോലെ നോക്കാൻ ആണ് തനിക്കു ഇഷ്ട്ടം റോബിൻ പറയുന്നു. തോല്‍ക്കാന്‍ മനസില്ലാത്ത ആളുകളാണ് ഞങ്ങള്‍ രണ്ട് പേരും. ഇതുകൊണ്ടാണ് പുള്ളിക്കാരിയെ ഇഷ്ടപ്പെട്ടതെന്നും താരം പറയുന്നു. പരസ്പരം ധാരണയോടു പോകുന്ന രണ്ട വ്യക്തികൾ ആണ് ഞങ്ങൾ. എന്തെങ്കിലുമൊക്കെ പറഞ്ഞ് പിരിക്കാന്‍ ശ്രമിച്ചാലും നടക്കില്ല. ഞങ്ങള്‍ മുന്നോട്ട് പോവുമെന്ന് തന്നെ റോബിന്‍ പറയുന്നു.