ബോളിവുഡിലെ  താര സുന്ദരികൾ തന്നെയാണ് മനീഷ കൊയിരാളും ,ഐശ്വര്യ റായിയും, എന്നാൽ ഇരുവരും ഒരുമിച്ചു നോക്കിപോയാൽ അടിയുമാണ് അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഐശ്വര്യ. ഒരു കാലത്ത് ഇരുവരും രാജീവ് മുല്‍ചന്ദാനിയുെട പേരിൽ നടത്തിയ വഴക്ക് മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടുള്ളതാണ്. മനീഷയുടെ കാമുകനായിരുന്ന രാജീവ് മുല്‍ചന്ദാനി തന്നെ  മനപൂർവം പുറത്താക്കി എന്ന തരത്തിലുള്ള പരാമർശം മനീഷ നടത്തിയതിന് ശേഷമാണ് ഞങ്ങൾ പിണക്കത്തിൽ ആയത് ഐശ്വര്യ പറയുന്നു.


മാധ്യമങ്ങളിൽ വാർത്ത കൂടി വന്നതോടെ ഐശ്വര്യ പ്രകോപിതായായി. പിന്നാലെ മനീഷയ്ക്ക് ചുട്ട മറുപടിയും ഐശ്വര്യ ഒരു അഭിമുഖത്തിനിടെ നൽകി.മാധ്യമത്തിൽ വന്ന വാർത്തയിൽ രാജീവിന് എന്താണ് പറയാനുള്ളതെന്നും ഐശ്വര്യ തിരക്കിയിരുന്നു. രാജീവിനോട് വിഷയത്തെ കുറിച്ച് സംസാരിച്ചതായി ഐശ്വര്യ തന്നെയാണ് വെളിപ്പെടുത്തിയത് .എന്നാൽ താനും രാജീവും നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നും താരം പറയുന്നു.
എന്നാൽ ഞാൻ മനീഷയുമായി രാജീവിനെ കണ്ടിട്ടില്ല രണ്ടും മാസ൦ വരെ മാത്രമേ ഒരുമിച്ചു ഇരുവരെയും കണ്ടിട്ടുള്ളു. എന്നാൽ ഇങ്ങനൊരു വാർത്ത വന്നപ്പോൾ എനിക്ക് വളരെ വിഷമം ഉണ്ടായി. ആ വിഷയം എന്നെ നന്നായി ബാധിച്ചു. ജീവിതത്തിലെ പല തുടങ്ങള്‍ക്കും അതൊരു പ്രശ്‌നമായി വന്നു. ഞാനൊരു ഭ്രാന്തിയെ പോലെ കരഞ്ഞ നാളുകളുണ്ടായിരുന്നുഐശ്വര്യ പറയുന്നു. എന്നാൽ എനിക്കിപ്പോൾ മനീഷയോടു വലിയ വെറുപ്പുകൾ ഇല്ല.