മലയാളികൾക്ക് എന്നും പ്രിയങ്കരയായ ഒരു താരകുടുംബം തന്നെയാണ് അമൃതസുരേഷിന്റെ, അമൃതയെ പോലെ തന്നെ പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള ഗായിക ആണ് അഭിരാമി സുരേഷും, ഇപ്പോൾ തനിക്കും കുടുംബത്തിനും വന്ന വിമർശനങ്ങളെ പറ്റിയും, നടൻ ബാലയുമായുള്ള ബന്ധത്തെ കുറിച്ചും തുറന്നു പറയുകയാണ്. ഈ അടുത്തിടക്ക് ആയിരുന്നു കരൾ രോഗം ബാധിച്ച ബാലയെ കാണാൻ അമൃതയും കുടുംബവും എത്തിയിരുന്നു, തന്റെ ചേച്ചി വളരെ ബോൾഡ് ആണ് അഭിരാമി പറയുന്നു.

ഏതുകാര്യവും മുഖത്തുനോക്കി പറയും, ഈ അടുത്തിടയ്ക്ക് പാപ്പുവിനെ പോലും വിമർശനം ഉണ്ടായി, അവൾ കുട്ടിയെല്ലേ ആ പരിഗണന പോലും കൊടുക്കില്ല, ഇപ്പോളും ബാല ചേട്ടനും, ചേച്ചിയുമായുള്ള ഡിവോഴ്സ് നടക്കുന്ന രീതിയിലാണ് ആളുകൾ കമെന്റുകൾ ചെയ്യുന്നത്. അങ്ങനെ വരുന്ന കമെന്റുകൾ ഞാൻ ശ്രെദ്ധിക്കാറുണ്ട്. അവരുടെ ഡിവോഴ്സ് കഴിഞ്ഞിട്ട് കുറേകാലമായി ,കുട്ടിയുടെ കാര്യത്തിലും നിയമം അനുശ്വാസിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുനോട്ടു പോകുന്നത് അല്ലാതെ ആളുകൾ പറയുന്നതുപോലെയല്ല അഭിരാമി പറയുന്നു.

ബാല ചേട്ടൻ ജീവിതത്തിലേക്ക് തിരിച്ചുവരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം, എലിസബത്തു അയക്കുന്ന പോസ്റ്റിനെ ഞാൻ കമന്റുകൾ ചെയ്യാറുണ്ട്, പിന്നെ ഗോപി ചേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹത്തിനെ പോലൊരു ചില്ല് മനുഷ്യൻ വേറെ ഇല്ല എന്ന് തന്നെ പറയാം, ചേച്ചി കൂടുതൽ സന്തോഷവതിയായി കണ്ടു തുടങ്ങിയത് ഗോപിച്ചേട്ടൻ വന്നതിനു ശേഷമാണ്, എക്സ്ട്രീം ലെവൽ പ്രാക്ടിക്കൽ ആണ് അദ്ദേഹം ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി പറയുന്നു.