53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. രണ്ടു മനുഷ്യരുടെ ദ്വന്ദ ഭാവ്നഫ്ഗാലെ അതിസൂക്ഷ്മംവുംനിയന്ത്രിതാവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയ തികവ് . ജയിൻസ് എന്ന മലയാളിയിൽ നിന്നും സുന്ദരം എന്ന തമിഴനിൽക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടു ദേശങ്ങൾ രണ്ടു ഭാഷകൾ രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരു ശരീരത്തിലേക്ക് ആവാഹിച്ച എന്നാണ് ജൂറി മമ്മൂട്ടിയെ വിശേപ്പിച്ചത് പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്.

ഉത്തരകേരളത്തിലെ ഒരു നാട്ടിന്പുറത്തുകാരിയുടെ പ്രാദേശികത്തനിമയാർന്ന സ്വഭാവ വിശേഷങ്ങളും പ്രണയവും പ്രതിരോധവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിനാണ് വിൻസിക്ക് അവാർഡ്.കുഞ്ചാക്കോ ബോബനും അലന്സിയറിനും പ്രത്ത്യേക ജൂറി പരാമർശവും ഉണ്ട്. മികച്ച ചിത്രമായി നന്പകൾ നേരത്ത മയക്കവും, ജനപ്രിയ ചിതമായി ന്നാ താൻ കേസ് കൊട്എം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ മഹേഷ് നാരായണൻ ആണ്.ചിത്രം അറിയിപ്പ്. രതീഷ് ബാലകൃഷ്ണ പൊതുവാളിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം. ചിത്ര ന്ന താൻ കേസ് കൊട്. മികച്ച നവാഗത സംവിധായകൻ ഷാഹി കബീർ . ചിത്രം ഇലവീഴാ പൂഞ്ചിറ.

മികച്ച ഗായകൻ കപിൽ കാപ്പിലാനും, മികച്ച ഗായിക മൃദുല വാര്യരുമാണ്. മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദും, സംഗീത സംവിധായകൻ എം ജയചന്ദ്രനുമാണ്. മികച്ച ഡബ്ബിങ് ആര്ടിസ്റ് ആയി പൗളി വിത്സനും ഷോബിത്തിലാകാനും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരി​ഗണിച്ച ചിത്രങ്ങൾ. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.