നിയമയുദ്ധത്തിന് അകത്തളങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു സിനിമയാണ് അരുൺ വർമയുടെ സംവിധാനത്തിൽ എത്തുന്ന ‘ഗരുഡൻ’. സുരേഷ് ഗോപി നായകനാകുന്ന സിനിമ ഒരു കോടതിയുടെ അകത്തളങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്നുണ്ട്. അതേസമയം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നിരവധി നീതി കിട്ടാതായിപോയവരുടെ ജീവിതങ്ങൾക്ക് താൻ നേരിട്ട് സാക്ഷിയായിട്ടുണ്ടെന്നു പറയുകയാണ് സുരേഷ് ഗോപി. ഏതൊരു കേസിന്റെയും അവസാന വാക്ക് കോടതിയുടേതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽവെച്ചു നടന്ന ഗരുഡന്റെ പത്ര സമ്മേളനത്തിനിടെ ആണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. അതായത്കോ ടതി കുറ്റക്കാരനായി കാണുന്നത് വരെ ആരേയും കുറ്റവാളിയായി കാണരുതെന്ന് എന്നാണ്  സുരേഷ് ഗോപി പറഞ്ഞത് . സ്വപ്‌ന സുരേഷിന്റേയും ദിലീപിന്റേയും കേസുകളിൽ ഇതാണ് തന്റെ നിലപാടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗരുഡൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ദുബായിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ചിലരെ മനഃപ്പൂർവ്വം പ്രതികളാക്കും വിധം പോലീസ് നടപടികളുണ്ടാകാറുണ്ട്. അന്തിമ വിധി വരുന്നത് വരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ പോലും മാങ്ങൾ വരുത്താൻ സാദ്ധ്യതയുള്ളതാണ് പുതിയ ചിത്രം ഗരുഡൻ എന്നും സുരേഷ് ഗോപി പറഞ്ഞു. ബിനീഷ് കോടിയേരിയുടേയും ദിലീപിന്റെയും സ്വപ്നാ സുരേഷിന്റെയും കാര്യമായാൽപ്പോലും കോടതി പറയണം. അല്ലാതെ ഞാൻ വിശ്വസിക്കില്ല. അതല്ലേ നമ്മുടെ നാട്ടിൽ ലോ ഓഫ് ദ ലാൻഡ് അദ്ദേഹം ചോദിച്ചു. തന്റെ രാഷ്ട്രീയ നിലപാടുനോക്കി ആരും സിനിമ വിലയിരുത്താറില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇവിടെ ഒരു പ്രശ്നമുണ്ട്, ബിനീഷ് കോടിയേരി ലഹരി കടത്തു കേസിൽ പ്രതിയല്ലാത്തതിനാൽ ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ല എന്ന് കർണാടകം ഹൈക്കോടതി പറഞ്ഞതാണ്. പക്ഷെ മറ്റു രണ്ടു പേരുടെയുംകേസ് അങ്ങനെ അല്ല. അവരുടെ കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിൽകിടക്കുന്നതെ ഉള്ളൂ.  കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് 90 ദിവസം ജയിലില്‍ കിടന്ന സംഭവത്തിലാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം ഉണ്ടായത്പ് .

നിരപരാധിയാകാന്‍ സാധ്യതയുള്ള ചിലരെ 90 ദിവസമൊക്കെ ജയിലില്‍ അടച്ചെന്നും അന്തിച്ചര്‍ച്ചകളില്‍ വര്‍ഷളോളം അയാളെ ജീവനോടെ പോസ്റ്റുമോര്‍ട്ടം ചെയ്‌തെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. പ്രസ് മീറ്റിനിടെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ഗരുഡൻ. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്  നിർമ്മിക്കുന്നത്. നീതിക്കു വേണ്ടി പേരാടുന്ന ഒരു നീതി പാലകന്റേയും കോളജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ചിത്രത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതാണ്. ദിലീഷ് പോത്തൻ, ജഗദീഷ്, സിദ്ദിഖ്, ദിവ്യാ പിള്ള , അഭിരാമി രഞ്ജിനി തലൈവാസിൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ്മ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൾ, ജയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ്, എന്നിവരും  പ്രധാന വേഷങ്ങളിലെത്തുന്നു.മിഥുൻ മാനുവൽ തോമസാണ്  തിരക്കഥ. ഗരുഡന്റെ കഥ – ജിനേഷ്.എംന്റേതാണ് , സംഗീതം – ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ് ആണ് നിർവഹിക്കുന്നത്