ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം ആണ് “സീതാ രാമൻ” . പട്ടാളക്കാരനായാണ് താരം ചിത്രത്തിൽ എത്തുന്നത്.രശ്മിക മന്ദാനയും മൃണാൽ താക്കൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ സുമന്തും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ ട്രെയിലർ നേരുത്തെ പുറത്തു വിട്ടതാണ്.ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയാണ്. വിശാൽ ചന്ദ്രശേഖറാണ് സംഗീത സംവിധായകൻ ചെയിതിരിക്കുന്നത് . പി എസ് വിനോദാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
മലയാളത്തിൽ അല്ലാതെ പാട്ടിന്റെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. മഹാനടിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് സീതാ രാമം. മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.രശ്മിക മന്ദാനയും മൃണാൽ താക്കൂറും ദുൽഖരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സീതാ രാമൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് ജമ്മു കാശ്മീരിൽ വെച്ചായിരുന്നു നടന്നത്.ചിത്രത്തിന്റെ ട്രെയിലറും ഗാനവും എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ടുമുണ്ട്. ട്രെയിലറിന് നല്ല പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത്.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം മുന്ന് ഭാഷകളിൽ ആയിട്ടു തിയറ്ററുകളിൽ എത്തുക. ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്റെ റിലീസ് തിയതി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നത്.