കഴിഞ്ഞ ദിവസം നടനും ലക്ഷ്മിയുടെ ഭർത്താവുമായ മോഹൻ ശർമ്മ നടിയെ കുറിച്ച് വിമർശനം നടത്തിയത്, ആ വിമർശനം നടനതിരെ ഒരുപാട് ആരോപണങ്ങൾ ഉയർത്തിയിരിക്കുകയാണ്, ഈ ആരോപണത്തിൽ പ്രതികരിച്ചു കൊണ്ട് വീണ്ടും നടൻ രംഗത്ത്ത്തിയിരിക്കുകയാണ്, താൻ ലക്ഷ്മിയെ കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്നും ,ഇത്രയും വർഷങ്ങൾ കഴിഞ്ഞ് അതേക്കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ലായിരുന്നുഎന്നും നടൻ പറയുന്നു, എന്നാൽ കുട്ടിപദ്മിനിയെ തനിക്ക് 40  വര്ഷം കൊണ്ട് അറിയാമായിരുന്നു അവർ ചോദിച്ച ചോദ്യത്തിന് താൻ മറുപടി നൽകിയെന്നേയുള്ളു എന്നും മോഹൻ പറയുന്നു

ഒരു കാര്യം ഞാൻ പറയാം. വിനോദ രം​ഗത്തെ രണ്ട് സെലിബ്രിറ്റികൾ വിവാഹം ചെയ്ത് ആ ബന്ധം നിലനിർത്തുകയെന്നത് വളരെ ബുദ്ധിമുട്ട് തന്നെയാണ്,ഞങ്ങളുടെ ബന്ധത്തിൽ പത്ത് വർഷമാണ് അത് സാധിച്ചത്.പിരിഞ്ഞി‌ട്ട് മുപ്പത് വർഷത്തിന് മുകളിലായി. ഇതൊന്നും ഇപ്പോൾ സംസാരിക്കേണ്ടതില്ലായിരുന്നുഎന്നാൽ പറഞ്ഞു പോയി, നിങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ അമ്മ മറ്റാരോടോ ഫോണിൽ സംസാരിക്കുന്നുണ്ടെന്നാണ് ഐശ്വര്യ തന്നോട് പറഞ്ഞിരുന്നു,

ഐശ്വര്യക്ക് അന്ന് പന്ത്രണ്ട് വയസാണ് പ്രായം. അവൾ ആ പ്രായത്തിൽ കള്ളം പറയുമെന്ന് താൻ കരുതുന്നില്ലെ,ചില കാര്യങ്ങളിൽ അവളും തെറ്റ് ചെയ്തെന്ന് കരുതുന്നുണ്ട്.ഐശ്വര്യതന്റെ സ്വന്തം മകൾ അല്ലെന്നും മോഹൻ ശർമ്മ പറയുന്നു,ഇതേക്കുറിച്ച് ലക്ഷ്മിയോട് ഞാൻ സംസാരിച്ചിട്ടില്ല. കാരണം ഒരു വീട്ടിൽ ആയിരുന്നു താമസിച്ചത് എങ്കിലും അപ്പോഴേക്കും ഞങ്ങൾ രണ്ട് മുറിയിൽ താമസമായിട്ടുണ്ടായിരുന്നു. പിന്നീട് ലക്ഷ്മിയും താനും ഒരുമിച്ച് താമസിച്ച ആ വീട്ടിൽ നിന്നും താൻ ഇറങ്ങുകയാണ് ചെയ്തതെന്ന് നടൻ പറയുന്നു