ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘മലൈക്കോട്ടൈ വാലിബൻ’.ബി​ഗ് ബജറ്റ് ചിത്രമായ ‘മലൈക്കോട്ടൈ വാലിബനാ’യി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രീകരണം ഈ മാസം 18ന് ആരംഭിക്കും എന്നാണ് വിവരം.എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന  എല്ലാ അപ്ഡേറ്റുകൾ  ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കും.

രാജസ്ഥാനിലെ ജെയ് സാൽമീറിൽ ഒരുക്കിയ കൂറ്റൻ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക എന്ന് പറയുന്നുണ്ട് .മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.