‘കമ്മട്ടിപ്പാടം’ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ നായകനായി ഉയര്‍ന്ന താരമാണ്
താരമാണ് മണികണ്ഠന്‍ ആചാരി. മലയാളത്തിനപ്പുറം തമിഴിലും താരം സജീവമാണ്.
കമ്മട്ടിപ്പാടത്തില്‍ മുന്‍നിര നടന്‍ അഭിനയിച്ചിട്ടും അദ്ദേഹത്തിന്റെ സീനുകള്‍ വെട്ടിമാറ്റിയിരുന്നതായി മണികണ്ഠന്‍ ആചാരി തുറന്നുപറഞ്ഞിരിക്കുകയാണ്. കമ്മട്ടിപ്പാടത്തിലെ ബാലേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ മണികണ്ഠന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു.

നമ്മളറിയാത്ത ഇനിയും ഒരുപാട് ആളുകള്‍ കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും പക്ഷേ തിയറ്ററില്‍ സിനിമക്ക് വേണ്ടതെന്താണോ ആ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാത്ത ആളാണ് രാജീവ് രവി. മുന്‍നിര നടനായിരുന്നിട്ടും നാലര മണിക്കൂര്‍ നീളുന്ന സിനിമയില്‍ ആ സീനുകള്‍ ഉപയോഗിക്കാന്‍ പറ്റിയിരുന്നില്ലെന്ന് മണികണ്ഠന്‍ പറയുന്നു.

കമ്മട്ടിപ്പാടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു നടന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറേ ദിവസങ്ങള്‍ കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിരുന്നു. ആ സീനുകള്‍ പക്ഷേ ഉപയോഗിക്കാന്‍ പറ്റിയില്ല. നാലര മണിക്കൂര്‍ ആ സിനിമ ചെയ്തിട്ടുണ്ട്. നമ്മളറിയാത്ത ഇനിയും ഒരുപാട് ആളുകള്‍ അതില്‍ അഭിനയിച്ചവരുണ്ട്. പക്ഷേ തിയറ്ററില്‍ സിനിമക്ക് വേണ്ടതെന്താണോ ആ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാത്ത ആളാണ് രാജീവ് രവി.

എന്റെ സീനെടുത്ത ശേഷം അത് കൂടുതലായിട്ടോ അത് സിനിമക്ക് വേണ്ടാത്തതോ ആണെങ്കില്‍ എന്നോടുള്ള സ്‌നേഹമോ ബന്ധമോ അവിടെ നോക്കിയാല്‍ സിനിമയോട് നീതി പുലര്‍ത്താന്‍ പറ്റില്ല. അത് ആരോഗ്യപരമായി മനസ്സിലാക്കുന്ന ആളാണ് ഞാനും. ആദ്യം പറഞ്ഞ ആക്ടറാണെങ്കിലും ഇന്റിവിജ്വല്‍ വിഷമങ്ങളില്ലാത്ത ആളാണ്. അതാണ് പ്രൊഫഷണലിസം. പ്രൊഫഷണലായി കാണുകയാണെങ്കില്‍ അങ്ങനെത്തെ സങ്കടങ്ങള്‍ ഒന്നുമുണ്ടാവരുതെന്നും മണികണ്ഠന്‍ പറയുന്നു.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് മണികണ്ഠന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജൂണ്‍ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’, വിക്രം നായകനായ ‘കോബ്ര’, വിജയ് സേതുപതി നായകനായ ‘മാമനിതന്‍’, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.