മലയാള സിനിമാതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും ഗായത്രിയുടെ സംസാരത്തിലെ നിഷ്‌കളങ്കതയാണ് ട്രോളന്മാര്‍ മുതലെടുക്കുന്നത്. എന്തും തുറന്നുപറയുന്ന സ്വഭാവമാണ് ഗായത്രിയ്ക്ക്.
നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്ന് പല അഭിമുഖങ്ങളിലും നടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രണവിനോടുള്ളത് വെറും ആരാധന മാത്രമല്ല യഥാര്‍ത്ഥ ഇഷ്ടം തന്നെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലാണ് ഗായത്രിയുടെ തുറന്നുപറച്ചില്‍.
‘ആലിയ ഭട്ട് ആണ് എന്റെ ഇന്‍സ്പിരേഷന്‍. ആലിയ ഭട്ട് എല്ലാ അഭിമുഖങ്ങളിലും റണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് പറയുമായിരുന്നു. അവരൊക്കെ പറഞ്ഞു, പിന്നെ എന്തുകൊണ്ട് എനിക്കായിക്കൂടാ ?’ ഗായത്രി ചോദിക്കുന്നു.
‘പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ അയ്യോ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിക്കുന്നത് നടക്കട്ടെ. നമുക്ക് ഈ യൂണിവേഴ്‌സ് ചില സിഗ്നല്‍ തരും. ഇത് പറഞ്ഞാല്‍ ട്രോള്‍ വരുമെന്ന് എനിക്കറിയാം. എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറില്‍ പോകുമ്പോള്‍, ആരെയായിരിക്കും കല്യാണം കഴിക്കുന്നതെന്നൊക്കെ ആലോചിക്കുകായിരുന്നു. അപ്പോള്‍ പെട്ടെന്ന് മുമ്പില്‍ ഒരു ബസ് വരുന്നു. ബസിന്റെ പേര് പ്രണവ്. അത് യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ, ഉത്തരമല്ലേ, എന്നായിരുന്നു മുന്‍പ് ഗായത്രി പറഞ്ഞിരുന്നത്.
ഹൃദയത്തിലെ കഥപോലെ എന്റെ ജീവിതത്തില്‍ വന്നാല്‍ കുഴപ്പമില്ല. ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഇല്ല. എന്റെ ഒരു ആഗ്രഹം മാത്രമാണത്. പ്രണവ് ഹൃദയത്തില്‍ പറയുന്നൊരു ഡയലോഗുണ്ട്. ഏറ്റവും പേടിക്കുന്ന കാര്യം ജീവിതത്തില്‍ ഉണ്ടായി കിഴിഞ്ഞാല്‍ പിന്നെ നമ്മള് പൊളിയാണ്, പന്നിപ്പൊളി എന്ന്. ട്രോളുകളില്‍ ആദ്യം എനിക്ക് വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ഞാന്‍ പൊളിയാണ്, എന്നും ഗായത്രി പറഞ്ഞിരുന്നു.
