മലയാള സിനിമയുടെ അഭ്രപാളികളിൽ മിന്നി തിളങ്ങിയ നടൻ ആയിരുന്നു മുരളി. അദ്ദേഹം ഏതു തര൦ വേഷങ്ങളും കൈയകാര്യം ചെയ്യുന്നതിൽ കഴിവുള്ള നടൻ കൂടിയായിരുന്നു. ഇന്ത്യൻ സിനിമ അറിയപ്പെടുന്ന നടൻ മുരളിയുടെ വേർപാട് സിനിമാലോകത്തിനു തന്നെ ഒരു തീരാനഷ്ടം ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമകളിൽ ഭാര്യ മിനി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നതു. താൻ മുരളിയെ അയാൾ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹോദരങ്ങളും അങ്ങനെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഞങ്ങളുടെ വീടായ കാർത്തികയിൽ ഇന്നും അദ്ദേഹത്തിന്റെ ഓർമകളിൽ കഴിയുന്നു. അദ്ദേഹം ഏതോ ഒരു സിനിമയിൽ അഭിനയിക്കാൻ പോയി എന്നുള്ള വിശ്വാസത്തിലാണ് ഞങ്ങൾ കഴിയുന്നത് മിനി പറയുന്നു.


ഞങ്ങളുടെ ഈ കൊച്ചു വീടിനെ ആയാൽ ഒരു സ്നേഹ പുതപ്പുകൊണ്ട് എന്നും മൂടിവെച്ചിരുന്നു. വീടിനെ അത്രമേൽ സ്നേഹിച്ചിരുന്ന ഒരാളുടെ വേർപാട് പറയാനും പറഞ്ഞുതീർക്കാനുമാകാത്ത വേദനകളുടെ പട്ടികയിലാണ്. ‘നീ എത്ര ധന്യ’എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോളാണ് ഞങ്ങളുടെ വിവാഹം, ഞാൻ അദ്ദേഹത്തിന്റെ മുറപ്പെണ്ണ് ആയിരുന്നു. എങ്കിലും ഞങ്ങൾ പ്രണയിച്ചിട്ടുമൊന്നുമില്ല, ഞങ്ങളുടെ വീടുകൾ അടുത്തടുത്തയായിരുന്നു. എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും തമ്മിൽ ഒരു സംസാരവും ഇല്ലായിരുന്നു. അയാളുടെ ആദർശങ്ങളെ കുറിച്ചോ അഭിരുചികളെ കുറിച്ചോ ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. അറിയാനായി ഞാൻ അന്വേഷിച്ചിരുന്നുമില്ല.


ഞങ്ങളുടെ വിവാഹം വളരെ ലളിതമായ രീത്യിൽ ആയിരുന്നു നടന്നത്. പതിയെ അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങൾ എന്റെ ഇഷ്ട്ടങ്ങലായി മാറി. മകൾ കാർത്തികയും അച്ഛന്റെ അതേ സ്വഭാവമാണ്.വളരെ ലളിതമായി നടക്കാനാണ് അവൾക്കും ഇഷ്ടം. അയാളിലെ നടന്റെ കാര്യത്തിൽ ഞാൻ ഇടപെട്ടിട്ടേ ഇല്ല, ചെയ്യുന്ന ഓരോ വേഷവും വളരെ അതിശയത്തോടെയാണ് നോക്കിയിരുനുട്ടുള്ളത്. കഥാപാത്രമായി മാറുന്ന മുരളിക്ക് വീട്ടിലെ മുരളിയുമായി യാതൊരു ബന്ധവും തോന്നിയിട്ടില്ല,ഒരുപാട് സൗഹൃദങ്ങളും അദ്ദേഹത്തിന് അധികം ഉണ്ടായിരുന്നില്ല ഭാരത് മുരളി എന്ന പേരിൽ ഞങ്ങൾ ഇന്നും ഓർമ്മിക്കുന്നു ഭാര്യ മിനി പറയുന്നു.