മലയാളം ബിഗ്ഗ് ബോസ്സ് സീസൺ ഫൈവ് ആവേശകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്.എന്നാൽ എന്നാൽ ഇതാ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചു ബിഗ്ഗ് ബോസ്സ് സീസൺ ഫൈവിന്റെ പുതിയ പ്രേമോയാണ് പുറത്തു വന്നിരിക്കുന്നത്.ബിഗ്ഗ് ബോസ്സ് അൻപതു ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ഇത്തരത്തിൽ ടിസ്റ് നടന്നത്.

മുൻകാല മത്സരാർത്ഥികൾ ആയ ഡോക്ടർ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും വീണ്ടും ഹൗസിൽ എത്തിയിരിക്കുകയാണ്.”അവർ കാത്തിരിക്കും കളിമാറും”എന്ന ക്യാപ്ഷനാടുകൂടിയാണ് പ്രെമോ പുറത്തു വിട്ടത്.തമിഴ്, ഹിന്ദി ബിഗ് ബോസുകളില്‍ പലതവണ മുന്‍ മത്സരാര്‍ത്ഥികള്‍ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്. മലയാളത്തിലും ഈയൊരു രീതി പിന്തുടരുന്നത് ഷോയ്ക്ക് റേറ്റിംഗ് കൂട്ടാനുള്ള മറ്റൊരു തന്ത്രമാണ്.

സങ്കതി കളർ ആകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല എന്ന് തന്നെ പറയാം.ബിഗ്ഗ് സീസൺ ഫൈവ് പഴയതിനെ പോലെ വല്ല്യ റേറ്റിംഗ് ഒന്നും ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ അതിനു വേണ്ടിയാണു ഏഷ്യാനെറ്റ് ഇതുപോലെ സ്ട്രാറ്റജി പുറത്തു എടുത്തത് എന്നാണ് പ്രേക്ഷകർ പറയുന്നത് എന്തായാലും കാത്തിരുന്നു കാണാം.