ആലുവയിലെ ചായക്കടയിലേക്ക് പൊന്നിയിൻ സെൽവനും വല്ലവരയ്യനും എത്തി. ജയം രവിയും കാർത്തിയും കാർത്തിയും ആണ് ആലുവയിലെ വഴിയോരത്തെ ചായക്കടയിൽ എത്തിയത് . കുറച്ച നേരം സമയം ചെലവഴിചിട്ടാണ് അവർ മടങ്ങിയത് . ഏപ്രിൽ 20 നു വ്യാഴാഴ്ച പൊന്നിയിൻ സെൽവൻ 2 ന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ദർബാർ ഹാളിൽ എത്തിയതായിരുന്നു താരങ്ങൾ .നെടുമ്പാശേരി വിമാന താവളത്തിൽ നിന്ന് കൊച്ചിയിലെ ഹോട്ടലിലേക്ക് വരുന്ന വഴി ആണ് ഇവർ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് അടുത്തുള്ള അറബിക് ക്വീൻ റെസ്റ്റോറന്റിലേക്ക് ജയം രവിയും കാർത്തിയും എത്തിയത് . രാവിലെ പതിനൊന്ന് മണിയോടെ 4, 5 പേര് എത്തി ചായ ചോദിച്ചു . വൈകാതെ ഒരു കിംഗ് ചായകുടിക്കാൻ വരുമെന്ന് തലശേരി സ്വദേശി മൂസയെ അറിയിച്ചു . മൂസ ചായ തയ്യാറാക്കുമ്പോളെക്ക് 2 കാറിൽ ജയം രവിയും കാർത്തിയും എത്തിക്കഴിഞ്ഞു .

ആ മാസ്സ് എൻട്രിയെക്കുറിച്ച് മൂസ പറയുന്നത് ഇങ്ങനെ ;”2 വണ്ടി കൊണ്ട് നിർത്തി അതിൽ നിന്ന് ആദ്യം കാർത്തിയും പിറകെ ജയം രവിയും എത്തി . രണ്ട് പേരും ചായ എടുത്തുകൊണ്ട് മതിലിൽ പോയി ചാരി നിന്ന് . ഞാൻ അവരുടെ അടുത്ത് പോയി സംസാരിച്ചു . ചായ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു . സൂപ്പർ ചായ ആണെന്ന് പറയുകയും ചെയ്തു . കുറച്ചു നേരം കഴിഞ്ഞു ആൾക്കാർ കൂടുന്നത് കണ്ടപ്പോൾ അവർ കാറിൽ കയറി പോകുകയും ചെയ്തു” . പോകുന്നതിനു മുൻപ് മൂസയുടെ കൂടെ നിന്ന് ഫോട്ടോയും എടുത്തിട്ടാണ് അവർ മടങ്ങിപ്പോയത് .