യുവനടി നന്ദിത ശങ്കരയാണ് തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ കോഴിക്കോട് കായക്കൊടി കാവില്‍ സവാദിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തുബസില്‍ യാത്ര ചെയ്യുന്നതിനിടെ സവാദില്‍ നിന്നും നന്ദിതയ്ക്ക് മോശം അനുഭവം നേരിട്ടത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം.

സിനിമാ ചിത്രീകരണത്തിനായി കൊച്ചിയിലേക്ക് പോവുകയായിരുന്നു നന്ദിത.
ദേശീയപാതയില്‍ അത്താണിയില്‍ ആയിരുന്നു സംഭവം. സവാദ് അങ്കമാലിയില്‍ നിന്നാണ് ഈ ബസില്‍ കയറിയത്. സ്ത്രീകള്‍ക്ക് മുന്‍ഗണന ഉള്ള 3 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നന്ദിതയ്ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലായിരുന്നു സവാദ് ഇരുന്നത്.സവാദ് നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയതോടെ നന്ദിത ബഹളം വച്ച് സീറ്റില്‍ നിന്ന് ചാടിയെണീറ്റു.

ഉടനെ സീറ്റില്‍ നിന്ന് എഴുന്നേറ്റ സവാദ് അത്താണിയിലെ ട്രാഫിക് സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ ചാടി പുറത്തിറങ്ങി ഓടുകയായിരുന്നു. ഈ സമയം നന്ദിത വീഡിയോയും പകര്‍ത്തി.പുറത്തിറങ്ങി ഓടിയ സവാദിന് പിന്നാലെ കണ്ടക്ടറും യാത്രക്കാരും നാട്ടുകാരും എത്തി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശേരി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.