ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും.മാറിയ അരുൺ ബോസ്സിന്റെ സംവിധായത്തിൽ ഒരുക്കിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും.അപർണ ബാലമുരളിയാണ് ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായിക ആയിട്ട് എത്തുന്നത്.എന്നാൽ ഇപ്പോൾചിത്രത്തിലെ ആദ്യ ഗാനമായ “നീയേ നെഞ്ചിൽ “എന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വളരെ റൊമാന്റിക് ആയിട്ടാണ് സീനിൽ ഇത്അത് രണ്ടു പേരും.സുജേഷ് ഹരിയാണ് ഗാനത്തിന്റെ രചയിതാവ്.

ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, ഗീതി സംഗീത, സോഹൻ സീനുലാൽ, ആർ ജെ മുരുകൻ, പ്രശാന്ത് മുരളി, ആതിര സുരേഷ്, ആർ ജെ വിജിത, ശിവ ഹരിഹരൻ തുടങ്ങിയവരാണ് ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ .ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം ആണ് തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്.അലക്സ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദ് നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് മിണ്ടിയും പറഞ്ഞും.കബീർ കൊട്ടാരം, റസാഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത്.