ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും ശ്രദ്ധേയമായ താരമാണ് മീനു ലക്ഷ്മി. നൃത്തത്തിലും മോഡലിംഗ് രംഗത്തും സജീവമായ മീനുവും സഹോദരനും  ടിക് ടോക്കിലൂടെയായിരുന്നു  ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

മീനുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു . അനീഷ് ഗോപാലകൃഷ്ണൻ ആണ് മീനുവിന്റെ ഭാവിവരൻ. അനീഷുമായി നാളുകളായി പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കുറിപ്പും മീനു മുൻപ് പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരും ചെങ്ങന്നൂർ മഹാ ദേവ ക്ഷേത്രത്തിൽ വെച്ച മോതിരം മാറ്റുന്ന ചടങ്ങിന്റെ ഫോട്ടോയും വിഡിയോയുമാണ് സോഷ്യൽ  മീഡിയയുടെ ശ്രദ്ധ നേടുന്നത്.

മിനിമൽ മേക്അപ്പിൽ കേരളാ  സാരിയും സ്ലീവെലെസ്സ് ബ്ളൗസുമായിരുന്നു മോതിരം മാറൽ ചടങ്ങിൽ മീനുവിന്റെ വേഷം. അനീഷ് ജുബ്ബയും മുണ്ടും ധരിച്ചാണ് എത്തിയത്. “വിഡിയോയിൽ സഹോദരനെ കാണാനില്ലല്ലോ സഹോദരി വിവാഹം കഴിഞ്ഞു പോകുന്ന വിഷമത്തിൽ മാറി നില്കുകയാണോ ??” എന്നാണ് മീനുവിന്റെ ഫോളോവെഴ്‌സ്‌ ചോദിക്കുന്നത്.

 

View this post on Instagram

 

A post shared by Meenu Lakshmi🌸 (@meenu_v_lakshmi)