ഒരിടയ്ക്ക് മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിച്ച വാർത്തകളിൽ ഒന്നായിരുന്നു ലിജോ ജോസെഫിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ എത്തുന്നു എന്ന. എന്നാൽ ഇരുവരും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ചെമ്പോത്തു സൈമൺ എന്ന കഥാപാത്രവുമായി മോഹൻലാൽ എത്തുന്നു എന്നുള്ള വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മുൻപ് മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ച് ഒരുപാടു ചർച്ചകൾ നടന്നിരുന്നു എന്നാൽ അവസാനം ആണ് ചെമ്പോത്തു സൈമൺ എന്ന പേരിലെ കഥാപാത്രത്തെ കണ്ടുപിടിച്ചത്.
സിനിമയുടെ പേരും പുറത്ത് വിട്ടിട്ടില്ല. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്. മലക്കോട്ടൈ വാലിബന്‍ എന്ന പേരാണ് ഇടാൻ പോകുന്നത് എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെയും ലിജോയുടെയും പേരുകളോ മറ്റ് വിവരങ്ങളോ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ അ്‌നൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഉണ്ടായിരുന്നില്ല,സിനിമയുടെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിക്കും.
ചിത്രത്തിൽ ഒരു ഗുസ്തിക്കാരനെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റുള്ള വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല , എന്നാൽ ലിജോ പെല്ലിശ്ശേരിയുടെ മറ്റൊരു മമ്മൂട്ടി ചിത്രമായ ‘നൻ പകൽ നേരത്തെ മയക്കം’ ,ചിത്രം കേരളരാജ്യാന്തര ചലിച്ചത്ര മേളയിൽ പ്രദര്ശിപ്പിക്കുന്നുണ്ട്.