കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ദർശന ദാസ്. താരം ആസോസിയേറ്റ് ഡയറക്ടർ ആയ അനൂപിനെയാണ്  വിവാഹം കഴിച്ചത്. ഇപ്പോൾ ഇരുവരും ഞാനും എന്റെ ആളും എന്ന പ്രോഗ്രാമിൽ എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും പ്രണയിച്ചാണ്‌ വിവാഹം കഴിച്ചത്. അനൂപ് പറയുന്നത് ദർശന തന്റെ ജീവിതത്തിൽ എത്തിയതിനു ശഷം ഒരുപാടു മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അനൂപ് പറയുന്നു.

താൻ ജീവിതത്തിൽ ഏറ്റവും വെറുത്തിട്ടുള്ളത് തന്റെ അപ്പനെ യാണ് അനൂപ് പറയുന്നു. എനിക്ക് ഒന്നര വയസുള്ളപ്പോൾ ആണ് അപ്പനും , അമ്മയും വേർപിരിഞ്ഞത്. വേർപിരിയാൻ കാരണം എന്താണെന്നു തനിക്കറിയില്ല ഇതുവരെയും. ഒരിക്കലും അപ്പനെ എനിക്ക് മിസ് ചെയ്യ്തിട്ടില്ല കാരണം അങ്ങനൊരു ആത്മബന്ധം ഞങ്ങൾ തമ്മിൽ ഇല്ല, അദ്ദേഹത്തെ എന്റെ  ഓർമയിൽ പോലും ഞാൻ കണ്ടിട്ടില്ല കൂടാതെ അപ്പനെ കുറിച്ച് ഞാൻ കൂടുതൽ കേട്ടിട്ടുള്ളത് നെഗറ്റീവ് കാര്യങ്ങൾ ആണ് അനൂപ് പറയുന്നു.

എന്റെ ജീവിതത്തിൽ ഞാൻകൂടുതൽ വെറുക്കപ്പെട്ട ആളാണ് അപ്പൻ, ആ മനുഷ്യൻ കാരണം ഞാനും എന്റെ അമ്മയും ഒരുപാടു കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്, ഒരിക്കൽ ഞാൻ അപ്പന്റെ അനിയൻ വിളിച്ചു ഞാൻ അപ്പന്റെ അമ്മയെ കാണാൻ പോയി എന്നിട്ടും പോലും ആ മനുഷ്യൻ തിരിഞ്ഞപോലും നോക്കിയില്ല, പിന്നീട് അപ്പൻ വയ്യാതെ കിടന്നപ്പോൾ ദർശന കാരണം ഞാൻ അപ്പനെ കാണാൻ പോയി, പിന്നീട് അപ്പൻ മരിച്ചപ്പോൾ ഒരു ഉമ്മ  ഞാൻ ഒരു വികാരവും കൂടാതെ കൊടുത്തു, എന്നാൽ അതിനു ശേഷം എനിക്കൊരു മകൻ ഉണ്ടായി അവൻ എന്നോടൊപ്പ൦ വന്നപ്പോൾ എനിക്ക് മനസിലായി ഒരു അപ്പന്റെ വികാരം എനിക്ക് എല്ലാം മനസിലാക്കി തന്നത് എന്റെ ഭാര്യ ദർശന ആയിരുന്നു.