മിനിസ്ക്രീൻ രംഗത് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഓമന ഔസേപ്പ്, ഇപ്പോൾ തന്റെ മകനെ സംഭവിച്ച അസുഖത്തെ കുറിച്ചും അത് ചികല്സിച്ച ഡോക്ടറിനെ കുറിച്ചും തുറന്നു പറയുകയാണ് നടി ഒരു അഭിമുഖത്തിൽ, 10വയസുവരെ മകന് ഒരു കുഴപ്പവുമില്ലായിരുന്നു ഒരു പനിവന്നു അപ്പോളേക്കും കാലിന് നീര് ഉണ്ടായി, ഡോക്ടറെ കാണിച്ചു. ഡോക്ടറെ കാണിച്ചപ്പോൾ അപ്പോൾ തന്നെ  ആശുപത്രിയിൽ അഡ്മിറ്റാകണമെന്ന് പറഞ്ഞു,ആശുപത്രിയിൽ അഡ്മിറ്റാക്കി.മൂന്നര വർഷം  ആ ഡോക്ടറിന്റെ  ചികിത്സയിലായിരുന്നു. രണ്ടാമതൊരു ഡോക്ടറുടെ അഭിപ്രായം തേടിയില്ല നടി പറയുന്നു,ഇത് കേരളത്തിലെ നമ്പർ വൺ ഡോക്ടറാണ്. പക്ഷെ ഇയാൾക്ക് പറ്റിയ അബദ്ധങ്ങൾ പലതും പിന്നീടാണ് താൻ  അറിയുന്നത്. മൂന്ന് നാല് കേസ് ഇങ്ങനെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോഴും അയാൾ ഡോക്ടറായി തന്നെ  വർക്ക് ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്.

ആ മനുഷ്യൻ തന്റെ  മകന്റെ ഭാവി കളഞ്ഞുവെന്നും,താനൊരു  അമ്മയാണെ,മകനില്ലെങ്കിൽ തനിക്കൊന്നിനും പറ്റില്ല,മെഡിക്കൽ ട്രസ്റ്റിൽ സൗമിനി ജോസഫ് എന്ന നല്ല ലേഡി ഡോക്ടറെ കാണിച്ചു. എല്ലാ ‌ടെസ്റ്റും കഴിഞ്ഞിട്ടേ മരുന്ന് തരൂ എന്ന് അവർ പറഞ്ഞു. അവർ എല്ലാ ടെസ്റ്റും ചെയ്തു. റിസൽട്ട് കണ്ടപ്പോൾ ത്നിക്കൊന്നും മനസിലാകുന്നില്ല, ഓമന എത്രയും പെട്ടെന്ന് ഡോക്ടർ ജോയ് ഫിലിപ്പിനെ കാണെന്ന് പറഞ്ഞു. ആ ഡോക്ടർ അങ്ങനെയൊരു വഴി തുറന്ന് തന്നത് വളരെ നന്നായി എന്നും  ഡോക്ടർ ജോയ് ഫിലിപ്പ് പറഞ്ഞത്,


കുറച്ച് കൂടി മുമ്പായിരുന്നെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു എന്നാണ്.എന്നിട്ടും ഡോക്ടറുടെ പരാമവധി പരിശ്രമത്തിൽ നീരൊക്കെ മാറി. പതുക്കെ എണീറ്റ് നടക്കാൻ‌ തുടങ്ങി. പിന്നീടൊരിക്കൽ മൂന്നര വർഷം മകൻ കിടപ്പിലായെന്നും ഓമന പറയുന്നു,ഒരിക്കൽ മരുന്ന് നിർത്തിയതാണ് ഇതിന് കാരണമായതെന്നും നടി പറയുന്നു.