മലയാളികളുടെ പ്രിയങ്കരിയായ നടി ശാലു മേനോൻ ഇപ്പോൾ വനിത ദിനത്തിൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധേയംആകുന്നത് ,മൂന്ന് സ്ത്രീകള്‍ മാത്രമുള്ള കുടുംബമായിരുന്നു തന്റേത്. അമ്മയും , അമ്മയുടെ അമ്മയും താനും, ഈ അടുത്തിടക്കാണ് തന്റെ അമ്മൂമ്മ മരിക്കുന്നത്, തന്റെ  ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ വീട്ടില്‍ തനിക്ക് പിന്തുണയായി ഉണ്ടായിരുന്നത് അമ്മയും അമ്മൂമ്മയും മാത്രമാണ്, നമ്മൾക്ക്   ഓരോ പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് കുടുംബത്തില്‍ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകും എന്ന് മനസിലാക്കുന്നത് നടി പറയുന്നു

ഒരു സമയത്ത് കുറേ കഷ്ടതകള്‍ താൻ  അനുഭവിച്ചിരുന്നു. ആ സമയത്തൊക്കെ ഒരു സ്ത്രീയെന്ന നിലയില്‍, പലരും ചോദിച്ചിട്ടുണ്ട് ആത്മഹത്യയിലേക്ക് എത്തേണ്ട സാഹചര്യം ആയിരുന്നല്ലോ എന്നിട്ടും എങ്ങനെ ബോള്‍ഡായി നിന്നുവെന്ന് അറിയില്ല. അതൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണ്.തന്നെ  സംബന്ധിച്ച്, ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ തെറ്റുകള്‍ ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. പിന്നെ താൻ  എന്തിന് പേടിക്കണം,

പെണ്ണുങ്ങള്‍ മാത്രമുള്ള കുടുംബമാണ് തന്റേത് . ആണുങ്ങള്‍ ഇല്ലെങിലും ഞങ്ങള്‍ മൂന്ന് പേരും ജോലികള്‍ ചെയ്ത് പോവുകയായിരുന്നു. മൂന്ന് പേരും മൂന്ന് തരത്തിലുള്ള ജോലികളായിരുന്നു ചെയ്തതെന്നും ശാലു പറയുന്നു. അങ്ങനെ കഷ്ടപ്പെട്ടാണ് കുടുംബം മുന്നോട്ട് കൊണ്ടു പോയിട്ടുള്ളത്. സ്ത്രീകള്‍ എപ്പോഴും നല്ല ബോള്‍ഡ് ആയിട്ട് നില്‍ക്കണം. നല്ലകാര്യങ്ങള്‍ ചെയ്യണം. കൂടെയൊരു കൂട്ടില്ലെങ്കിലും ഉറച്ചു നിന്ന് കാര്യങ്ങള്‍ ചെയ്യണം. ഇതാണ് തനിക്ക്  വനിതാദിനമായ ഇന്ന് പറയാനുള്ളത്