കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ഡിംപിൾ റോസ്, ബാം​ഗ്ലൂരിൽ ജോലി ചെയുന്ന ആൻസൺ ആണ് ഡിംപിളിന്റെ ഭർത്താവ്. ഇരട്ട കുഞ്ഞുങ്ങളെയാണ് ഡിംപിൾ   പ്രസവിച്ചത്. എന്നാൽ  അതിൽ ഒരാളെ മാത്രമെ ഡിംപിളിന് ജീവനോടെകിട്ടിയുള്ളൂ, ഒരു മകൻ നഷ്ട്ടപെട്ട വേദന തനിക്ക് ഇപ്പോളും ഉണ്ടെന്നും ഡിമ്പിളും ഭർത്താവും മുൻപും പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ഡിംപിളിനെ കുറിച്ചും ആ സങ്കടത്തെ കുറിച്ചും ആൻസൺ പറഞ്ഞ വാക്കുകളാണ് ശ്രെധ ആകുന്നത്, ‘മകന്‍ മരിച്ചതിന്റെ വേദന ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല. ഇപ്പോഴും അവന്റെ പേരൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെസങ്കടം വരാറുണ്ട്


പ്രസവ സമയത്ത്ഡിംപിളിന്റെ കൂടെ ഇല്ലാതെയല്ല താൻ ആശുപത്രിയ്ക്ക് പുറത്ത് ഉണ്ടായിരുന്നു. കൊവിഡിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഡിംപിളിന്റെ പ്രസവം നടന്നത്. അതുകൊണ്ട് തന്നെ  കൂട്ടിരിക്കാൻ പരമിതികളുണ്ട്. കൊവിഡ് ടെസ്റ്റുകള്‍ സ്ഥിരം നടത്തണം. അത്തരം ചില ബുദ്ധിമുട്ടുകള്‍ കാരണമാണ് അടുത്തിരിക്കാന്‍ കഴിയാതെ പോയത്.എന്നാല്‍ പ്രസവത്തോടെ ഒരാള്‍ മരിക്കുകയും അപ്പോഴത്തെ അവസ്ഥകളും എല്ലാം തരണം ചെയ്ത് ഡിംപിളിനെ കണ്ടത് മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അൻസൺ പറയുന്നു

ബാം​ഗ്ലൂരിലെ തന്റെ ജോലി സ്ഥലത്തേക്ക് ഡിംപിളിനെയും കുഞ്ഞിനേയും കൊണ്ടു പോകാത്തതിന്റെ കാരണവും ആൻസൺ വെളിപ്പെടുത്തി,ഒന്നാമത്തെ കാര്യം മകന്റെ ഒറ്റപ്പെടല്‍ ഒഴിവാക്കാനാണ്. ഇവിടെ എല്ലാവര്‍ക്കുമൊപ്പം പൂര്‍ണമായും കളിച്ച് രസിച്ചാണ് അവന്‍ മുന്നോട്ട് പോകുന്നത്. അവിടെ കൊണ്ടു പോയാല്‍ മുറിയിലിട്ട് പൂട്ടിയ അവസ്ഥയാവും. അതല്ലാതെ ഇപ്പോള്‍ തനിച്ചാവുമ്പോള്‍ ഏത് സാഹചര്യത്തിലും എനിക്ക് ജീവിക്കാന്‍ സാധിക്കും. ഇവര്‍ രണ്ടു പേരെയും കൊണ്ടു പോകുമ്പോള്‍ ഞാന്‍ അതിന്റെ ഫെസിലിറ്റിയും കൂടെ കണ്ടെത്തണംഅൻസൺ പറയുന്നു