സോഷ്യൽ മീഡിയിൽ സജീവമായ ഒരു താരപുത്രീയാണ് ദിയ കൃഷ്ണ, ഇപ്പോൾ മുൻപൊരിക്കൽ സോഷ്യൽ മീഡിയിൽ ദിയയോട് ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്.നിങ്ങൾക്ക് ഷു​ഗർ ഡാഡിയുണ്ടോ എന്നായിരുന്നു ആ ഒരു ചോദ്യം.ഷു​ഗർ ഡാഡി ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആ​ഗ്രഹിച്ചിട്ടുണ്ട്. പക്ഷെ എന്റെ ജീവിതത്തിൽ ഞാനാണ് ഷു​ഗർ മമ്മി. എന്നെ ആരൊക്കെ ഡേറ്റ് ചെയ്തോ എന്നെക്കൊണ്ട് അവൻമാർക്ക് പ്രയോജനമേ ഉണ്ടായിട്ടേയുള്ളൂ. ഒരുത്തനെക്കൊണ്ടും എനിക്ക് പത്ത് പൈസയുടെ പ്രയോജനം ഉണ്ടായിട്ടില്ല. എന്റെ ജീവിതം കുളം തോണ്ടിയിട്ടേ ഉള്ളൂ അവന്മാർ

എന്റെ കൂടെ നടന്നവർക്ക് ഞാനൊരു ഷു​ഗർ മമ്മി ആയിരുന്നു,അതാണ് സത്യം, ദിയ പറഞ്ഞു, ദിയയുടെ ഇപ്പോളത്തെ കാമുകൻ അശ്വിൻ ഗണേഷ് ആണ്, ദിയയുടെയും അശ്വിന്റെയും ലൈഫ് സ്റ്റെെലിനെക്കുറിച്ച് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ദിയ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്നും അശ്വിൻ സാധാരണക്കാരനാണെന്നും കമന്റുകൾ വന്നിട്ടുണ്ട്. ഒരിക്കൽ ഇതിന് ദിയ തന്നെ മറുപടി നൽകിയിട്ടുമുണ്ട്.

വിവാഹം കഴിഞ്ഞ് അശ്വിന്റെ വീട്ടിൽ ചെന്നാൽ ദിയക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്നായിരുന്നു കമന്റ്. വിവാഹം കഴിഞ്ഞ് താനും അശ്വിനും മറ്റൊരു വീട്ടിലാണ് താമസിക്കുക. അതിനാൽ അഡ്ജസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ദിയ പറഞ്ഞിരുന്നു