കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു ഗൗരി കൃഷ്ണൻ. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താരവും, സംവിധായകൻ മനോജ് പേയാടും വിവാഹിതരായത്. വിവാഹത്തിന് മുൻപ് തന്നെ താൻ തന്നെയാണ് തന്റെ കാര്യങ്ങൾ ശ്രെദ്ധിച്ചത്  എന്ന് പറഞ്ഞ വീഡിയോക്കു നിരവധി നെഗറ്റീവ് കമെന്റുകൾ ലഭിച്ചിരുന്നത്. വിവാഹ ദിവസം ഗൗരിയുടെ മുഖം ഒരു താല്പര്യവും ഇല്ലാതിരുന്ന രീതിയിൽ ആയിരുന്നു, വിവാഹത്തിനു താല്പര്യം ഇല്ലായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.


എല്ലാ അച്ഛന്റേയും അമ്മയുടേയും തലയിൽ ഇട്ട് മാറിയിരുന്ന് സ്വപ്നം കാണാൻ താൻ ഇരുപത്തൊന്നുകാരിയായ പെണ്ണല്ലെന്നും ഒരുപാട് ഉത്തരവാദിത്വങ്ങൾ തനിക്കുണ്ടായിരുന്നുവെന്നും ​ഗൗരി പറഞ്ഞു.ഞാൻ കാരണം അച്ഛനും അമ്മയും കഷ്ടപ്പെടരുത് എന്നെനിക്കുണ്ടായിരുന്നു, അച്ഛൻ വർഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അച്ഛന്റെ സേവിങ്സ്. അത് എന്റെ വിവാഹത്തിന് തീർക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് അവരുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെടണം. ഞാൻ സ്വർണ്ണം വാങ്ങാത്തതിന് പലരും എന്നെ കുറ്റപ്പെടുത്തി

അച്ഛനും അമ്മയും കഷ്ടപ്പെട്ട സ്വർണ്ണം അണിയാൻ  എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഞാൻ കഷ്ടപ്പെട്ട സ്വർണ്ണം ഇടാൻ ആയിരുന്നു ഇഷ്ടം. എന്നാൽ എനിക് അവർ സ്വർണ്ണം നൽകിയിരുന്നു എന്നാൽ ഞാൻ അത് വാങ്ങിച്ചിരുന്നില്ല,അത് ഭർത്താവിനും താല്പര്യം ഇല്ലായിരുന്നു. എന്റെ സ്വന്തം ചേച്ചിക്ക് പോലും സ്റ്റേജിൽ നിൽക്കാൻ മീഡിയയുടെ കള്ളിക്കയറ്റം കാരണം സാധിച്ചില്ല. താലികെട്ട് അമ്പലത്തിൽ കഴിഞ്ഞിരുന്നു. മണ്ഡപത്തിൽ മാലയിടലാണ് നടന്നത്. എന്റെ ആക്ഷനുകളായിരുന്നു പലരും എന്നെ കുറ്റപ്പെടുത്താൻ കാരണം. അച്ഛനും സ്റ്റേജിലേക്ക് വരാൻ പറ്റുന്നില്ലായിരുന്നു.അപ്പോഴാണ് എന്തായിത് എന്ന് മീഡിയക്കാരോട് എനിക്ക് ചോദിക്കേണ്ടി വന്നത്, ഗൗരി കൃഷ്ണൻ പറയുന്നു