നിത്യേന സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിഡിയോകൾ വൈറൽ ആകാറുണ്ട്.കല്യാണം എന്ന് പറയുമ്പോൾ ഒരു സേവ് ദി ഡേറ്റ് നിർബന്ധം ആണ്.എന്നാൽ ഇപ്പോൾ വളരെ വ്യെത്യസ്തമായ ഒരു സേവ് ദി ഡേറ്റ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.

 വയനാട് കഴമ്പ് കുന്ന് ഊരിലെ അഞ്ജ്‌ലിയുടേയും അവനീതിന്റേയും ‘ഏങ്കള കല്ല്യാണാഞ്ചു’ എന്ന വീഡിയോയിൽ കാടും തുടിയും പാട്ടുമൊക്കെയുണ്ട്. ‘മെയ് മാസ 29ക്കു ഏങ്കള കല്യാണാഞ്ചു…..ഒക്കളും വന്തൊയി മക്കളെ…..’ എന്ന പാട്ടും കാട്ടിനുള്ളിൽ ചിത്രീകരിച്ച മനോഹരമായ കാഴ്ച്ചകളുമാണ് വീഡിയോയെ മനോഹരമാക്കുന്നത്.

അതേ സമയം പണിയ സമുദായത്തിന്റെ പരമ്പരാഗത വസ്ത്രമായ ‘ചേല കെട്ടിമേച്ചാ’ക്ക് സമാനമായ വസ്ത്രമാണ് വീഡിയോയിൽ പ്രതിശ്രുത വധുവായ അഞ്ജലി ധരിച്ചിരിക്കുന്നത്.ഗോത്ര വിഭാഗത്തിലെ മാധ്യമപ്രവർത്തകനായ അവനീതും അഞ്ജലിയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിന് സാക്ഷിയാകാൻ എല്ലാവരേയും ക്ഷണിക്കുന്നതാണ് വിഡിയോയിൽ ഉടനീളം ഉള്ളത്.