സിനിമ താരമായ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയുമായി മാധ്യമങ്ങൾക്കിടയിൽ എത്തിയ വ്യക്തിയാണ് സംവിധായകന്‍ മഹേഷ്.എന്നാൽ കേസിന്റെ വാദം നടക്കുന്ന സാഹചര്യത്തിൽ ദിലീപ് ഇങ്ങനൊരു തെറ്റ് ചെയ്യുകയില്ല എന്നാണ് മഹേഷ്പറയുന്നത്. ഒരു സ്വാകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

ദിലീപിന് പിന്തുണയുമായി മണിക്കൂറുകളോളം നിരവധി ചാനലുകളിൽ സംവാദം നടത്തിയിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ഞാൻ ചാനലുകളിൽ കയറിയിരുന്നു പിന്തുണച്ചതല്ല. ഈ സംഭവങ്ങൾ എല്ലാം നടന്നതിന് ശേഷം ഏതാണ്ട് ഒരു മാസകാലയളവോളം എന്താണ് നടന്നത് എന്ന് വിശകലനം ചെയ്ത് മനസിലാക്കിയ ശേഷമാണ്. എനിക്ക് അറിയാൻ കഴിഞ്ഞ സത്യങ്ങൾ മാത്രമാണ് ദിലീപിന് വേണ്ടി സുംസരിച്ചത്. നീതിയുടെ ഭാഗത്താണ് ഞാൻ സംസാരിച്ചത് നീതികേടിന്റെ ഭാഗത്തല്ല.

ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നത് ദിലീപ് അങ്ങനൊരു തെറ്റ് ചെയ്യുകയില്ല എന്ന് തന്നെയാണ്. സിനിമാക്കപ്പുറം അയാൾ നല്ലൊരു മനുഷ്യനാണ്, ബുദ്ധിമാനായ വ്യക്തിയാണ് , ഒരു ബിസ്സിനസ്സ് മാൻ കൂടിയാണ്. ഇങ്ങനെയുള്ള ആൾ ഒരു മണ്ടത്തരം എന്നപോലെ ഇങ്ങനൊരു തെറ്റ് ചെയ്യുമോ.അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം കൊണ്ടാണ് മറ്റൊരു താരത്തെക്കാളും അപ്പുറം ദിലീപ് വളർന്നത്. ഒന്നുമില്ലായിമയിൽ നിന്നും ഇന്നത്തെ നിലയിൽ എത്താൻ ആത്മ ധൈര്യത്തെയും ഡെഡിക്കേഷനും നമ്മൾ സമ്മതിക്കണം.

twitter retweet kaufen