മലയാളികളുടെ ഇഷ്ട നായികയാണ് ഭാവന. താരം ഇപ്പോൾ മലയാള സിനിമയിൽ നിന്നും വിട്ടു നിൽകുകയാണ്.എന്നാൽ സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.മലയാളത്തിൽ സജീവമല്ലെങ്കിലും താരം ഇപ്പോൾ കന്നഡയിൽ ആണ് കുടുതലും സജീവം.തന്റെ വിശേഷങ്ങളും ഫോട്ടോഷൂട് ചിത്രങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.എന്നാൽ താരം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് .എന്നാൽ അതിന്റെ ഫോട്ടോകളും എല്ലാം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാവന. തെന്നിന്ത്യയില്‍ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത ഭാവനയുടെ ഫോട്ടോയ്ക്ക് ഒരുപാട് സ്നേഹവും സന്തോഷവും അറിയിച്ച് ആരാധകര്‍ കമന്റുകള്‍ നൽകിയിരുന്നു.

ഭാവനയുടെ പോസ്റ്റിന് പങ്കുവെച്ച കമന്റും അതിന് ഭാവന നല്‍കിയ മറുപടി കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അജിത്ത് എന്നായിരുന്നു ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ക്ക് കമന്റ് അറിയിച്ച് എത്തിയ ആ ആരാധകന്റെ പേര്. താന്‍ ഭാവനയുടെ ആരാധകന്‍ ആണെന്ന് ഇയാള്‍ കമന്റായി കുറിയ്ക്കുന്നു. ഒരുപാട് ഇഷ്ടമാണ്. എന്റെ പേര് മാത്രം ഒന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു അങ്ങനെ താരം ആരാധകനു മറുപടി നൽകിയിരിക്കുകയാണ്.ആരാധകനു ഏറെ സന്തോഷമായിരിക്കുകയാണ്.