കമ്പം ടൗണിലൂടെ ഭീതി പരത്തി അരികൊമ്പൻ.ഇതിനോടകം അഞ്ച് വാഹനങ്ങൾ തകർത്തു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.ആനയെ കണ്ട് ഭയന്നോടിയ ആൾക്ക് പരുക്ക് പറ്റി കമ്പം ആശുപത്രിയിൽ ചികിത്സയിൽ ആണ്.

നിലവിൽ ചിന്ന കനാൽ ഭാഗത്തേക്കാണ് അരികൊമ്പൻ നീങ്ങുന്നത്.വന മേഖലയിൽ നിന്നും കാർഷിക മേഖലയിലേക്ക് നടന്നു നീങ്ങിയതിനു അവസാന മാണ് അരികൊമ്പൻ കമ്പ ടൗണിലേക്ക് നടന്നു നീങ്ങിയത്.അക്രമ ശക്തനാണ് അരികൊമ്പൻ.

ആനയെ ജനപ്രദേശത്തു നിന്നും മാറ്റാൻ ആണ് ഫോറെസ്റ്റുകാർ ശ്രെമിച്ചു കൊണ്ടിരിക്കുന്നത്.ഇനി ഒരു ദേശിയ പാത കൂടി കഴിഞ്ഞാൽ അരികൊമ്പൻ ചിന്ന കനാൽ മേഖലയിലേക്ക് പ്രേവേശിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.