മിനിസ്ക്രീൻ  പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ജിഷിൻ മോഹനും, വരദയും, ഈ അടുത്തിടക്ക് ഇരുവരും വേർപിരിഞ്ഞു കഴിയുക ആണെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു, എന്നാൽ ഇതുവരെയും ബന്ധം വേർപിരിഞ്ഞു എന്ന് ഇരുവരും പറഞ്ഞിട്ടുമില്ല, എന്നാൽ ഇരുവരു൦ രണ്ടു വീടുകളിൽ ആണ് താമസിക്കുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ തങ്ങളുടെ ചിത്രങ്ങളും, വിശേഷങ്ങളും പങ്കുവെച്ചെത്താറുണ്ട് എന്നാൽ ജിഷിൻ പങ്കുവെച്ച റീൽസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.


സഹതാരത്തിനൊപ്പമുള്ള പ്രണയം നിറഞ്ഞ റീൽസാണ് ജിഷിൻ പങ്കുവെച്ചത്.കാത്ത് വാക്ക്ലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ നാൻ പിഴയ് എന്ന പാട്ടിനൊപ്പമായിരുന്നു ജിഷിന്റെ റീൽ. കന്യാദാനം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ഐശ്വര്യയാണ് ജിഷിനൊപ്പം റീൽസിൽ അഭിനയിച്ചിരിക്കുന്നത്, ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുതെന്ന് കൊച്ചി രാജാവിൽ കോമളൻ പറഞ്ഞിട്ടുണ്ട്. വെറുതെ ആയിരിക്കും അല്ലേ?’ എന്നാണ് റീൽസ് പങ്കിട്ട് ജിഷിൻ കുറിച്ചത്

എന്നാൽ ഈ പോസ്റ്റിനു നിരവധി ആരാധകരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്, ഇത് എന്തിനുള്ള ഭാവം എന്നും ചില ആരാധകർ പറയുന്നു. ഐശ്വര്യയുടെ ഭർത്താവ് വന്നാൽ പ്രശ്നം ആകും എന്ന് ആരാധകർ കമന്റ്റ് ഇട്ടു. അമല എന്ന സീരിയലിലൂടെ അഭിനയ രംഗത്തു എത്തിയ താരങ്ങൾ വീണ്ടും ജീവിതത്തിലും ഒന്നിക്കുകയായിരിക്കുന്നു. വരദ യും ജിഷിനും അമലയിൽ വില്ലനായും , നായിക ആയും എത്തിയവർ ആയിരുന്നു. എന്നാൽ ഇതുവരെയും ഇരുവരും ബന്ധം വേർപെടുത്തിയിട്ടില്ല എന്ന് ജിഷിൻ പറയുന്നു.