മിനിസ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഉമാ നായർ. സീരിയൽ താരങ്ങൾ വാങ്ങിക്കുന്ന  ശമ്പളം  കേട്ടാൽ ഞെട്ടും എന്ന തലകെട്ടോടു കൂടിയുള്ള വാർത്തകൾ യു ട്യൂബിൽ കാണുമ്പോൾ സത്യത്തിൽ ഞങ്ങളുടെ കണ്ണ് നിറയുകയാണ് ചെയ്യുന്നത് ഉമാ നായർ പറയുന്നു. ഞങ്ങൾക്ക് നിങ്ങൾ വിചാരിക്കുന്നതുപോലെയുള്ള ശമ്പളം കിട്ടുന്നില്ല നടി പറയുന്നു. നിങ്ങൾക്ക് തോന്നുന്നതുപോലെയുള്ള ശമ്പളം എഴുതുന്നത് പുതിയ ട്രെൻഡ് ആണെന്ന് തോന്നുന്നു നടി പറയുന്നു.

ഞങ്ങൾക്ക് കിട്ടുന്ന ശമ്പളം പത്തു സാരി, അതിന്റെ ജോഡി  ആഭരണങ്ങൾ, മേക്കപ്പ് സെറ്റുകൾ  വാങ്ങുമ്പോളെക്കും തീരും, അതുപോലെ ഈ സാരിയുടെ ബ്ലൗസ്സുകൾ സ്റ്റിച്ചു ചെയ്യണം ഇതൊക്കെ  ഈ കിട്ടുന്ന ശമ്പളത്തിൽ നിന്നുമാണ്  എടുക്കുന്നത്. ഇതെല്ലം വാങ്ങിച്ചു കഴിയുമ്പോളേക്കും അടുത്ത ഷെഡ്യുളിനെ കണ്ണ് നിറഞ്ഞു പോകും, ചിലർ അപ്പോൾ ഞങ്ങളോട്  ചോദിക്കാറുണ്ട് പിന്നെ എന്തിനാണ് ഇതിൽ പിടിച്ചു തൂങ്ങുന്നത് എന്ന്.

പക്ഷെ ഞങ്ങൾക്ക് ഈ ജോലി കൂടുതൽ ഇഷ്ട്ടം ആണ് അതുകൊണ്ടാണ് ഇങ്ങനെ നില്കുന്നത്, ഈ സീരിയൽ മേഖലയിലെ  500  ആർട്ടിസ്റ്റുകൾ ഉണ്ട് അതിൽ 150  പേർ   വെറുതെ ഇരികുകയാണ്, ഇതിൽ മിക്ക ആർട്ടിസ്റ്റുകളും പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയാണ്, ഇതിൽ ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ജോലി അന്വേഷിച്ചു നടക്കുകയാണ് ഉമാ നായർ പറയുന്നു.