അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വനിതാ ഡോക്ടർ മരിച്ചു.ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോക്ടർ ലക്ഷ്‌മി വിജയൻ മുപ്പത്തി രണ്ടാണ് മരിച്ചത്.ആത്മഹത്യാ എന്നാണ് പ്രാഥമിക നിഗമനം.

ചികിത്സയുടെ ഭാഗമായാണ് കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്‌മി പുലർച്ചെ എട്ടാം നിലയിലേക്ക് നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചട്ടുണ്ട്.

ശുചിമുറിയിൽ പോകാനാനായി എന്നിട്ടത് ആണെന്നാണ് വീട്ടുകാർ നൽകിയ മൊഴി.മൂന്നാം നിലയോടു ചേർന്ന് താത്കാലിക മേൽക്കൂരയിലേക്കു വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം ലഭിച്ചത്.ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിടുന്നതായും ഡോക്ടർമാർ പോലീസിന് മൊഴി നൽകി.